01615--സഹിഷ്ണുതയുടെ അന്ത്യം: അന്ത്യഅത്താഴ ചിത്രവും മലയാളിയും


'ക്രിസ്മസ്' എന്ന ബാലരമ Digest എഴുതുന്ന സമയം യേശു ജനിച്ചത് ഡിസംബര്‍ 25-നു അല്ല എന്നും അത് സൂര്യദേവന്‍റെ പെരുന്നാള്‍ ദിവസമാണെന്നും എനിക്കെഴുതേണ്ടിവന്നു.    ഒരു ബോക്സില്‍ ഹൈലൈറ്റ് ചെയ്താണ് കൊടുത്തത്.  വിശ്വാസത്തെ സംബന്ധിക്കുന്നതായതുകൊണ്ട് അതു പ്രസിദ്ധീകരിക്കുമോയെന്നു സംശയമുണ്ടായിരുന്നു.  എന്നാല്‍ ഒരക്ഷരം വിടാതെ പുസ്തകത്തില്‍ അതച്ചടിച്ചുവന്നു.  സന്തോഷം തോന്നി അതു കണ്ടപ്പോള്‍.  ഒരു പ്രസിദ്ധീകരണത്തിന്‍റെ ധര്‍മ്മം സത്യസന്ധമായി നിറവേറ്റുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തിയെന്നു പറഞ്ഞാല്‍ കുഴപ്പം എവിടെയാണ്? ചിത്രകാരന്മാരും എഴുത്തുകാരും കേരളത്തിനു പുറത്ത് ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് ഒരു പതിവാണെങ്കിലും (തസ്ലീമ നസ്രീനെ ഹൈദരാബാദില്‍ കയ്യേറ്റം ചെയ്തതു പോലെ) കേരളത്തില്‍ സ്ഥിതി മറിച്ചായിരുന്നു.            

മലയാളി പക്ഷെ മാറിക്കഴിഞ്ഞു.  മതസഹിഷ്ണുതയും ആവിഷ്‌കാര സ്വാതന്ത്ര്യവും വിപ്ലവചിന്തയും വെറും പഴങ്കഥ.  'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്‌ വെച്ചും അധ്യാപകന്‍റെ കൈവെട്ടിയും 'പ്രെയിസ് ദി ലോര്‍ഡ്‌' പറഞ്ഞും അന്‍പത്തൊന്ന് വെട്ട് വെട്ടിയും പത്രം കത്തിച്ചും ശശികലയ്ക്കും സാകിര്‍ നായിക്കിനും ചെവികൊടുത്തും ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു മലയാളി.  മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുംപേരില്‍ മലയാളി ചേരിതിരിഞ്ഞു കഴിഞ്ഞു.  'മനസ്സുകളില്‍ തുടങ്ങുന്നു യുദ്ധം' എന്ന് കഠോപനിഷത് പറയുന്നു.  യുദ്ധം തുടങ്ങിക്കഴിഞ്ഞു മലയാളിയുടെ മനസ്സില്‍.  കാപട്യം കൊണ്ട് പലരും തുറന്നു സമ്മതിക്കുന്നില്ല എന്നേയുള്ളൂ.  
    
ഭഗവദ്ഗീതയും കുറേ മുലകളും

ബഷീര്‍ 'ഭഗവദ്ഗീതയും കുറേ മുലകളും'  എഴുതിയപ്പോഴുള്ള മലയാളിയല്ല ഇന്നത്തെ മലയാളി.  ഇന്നായിരുന്നെങ്കില്‍ ബേപ്പൂര്‍ സുല്‍ത്താനെ മങ്കോസ്റ്റിന്‍ മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുമായിരുന്നു. ഇതൊരു അതിശയോക്തിയല്ല ഇക്കാലത്ത്.  ബഷീറിന്‍റെ വായനക്കാരന്‍ സഹൃദയനായിരുന്നു; മനോരോഗി ആയിരുന്നില്ല.  അക്കാലത്തെ കേരളം ആവിഷ്കാരസ്വാതന്ത്ര്യത്തെ മാനിച്ചിരുന്നു.  'അന്തോണീ നീയും അച്ചനായോടാ?' തുടങ്ങിയ കഥകള്‍ എഴുതിയ പൊന്‍കുന്നം വര്‍ക്കിക്കും കയ്യോ കാലോ ഒന്നും നഷ്ടമായില്ല.  എന്നാലിന്ന് കേരളനാട്ടില്‍ ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടെന്നെന്നാരോപിച്ച്  അക്രമിക്കപെട്ടവരില്‍ എഴുത്തുകാരനും  അധ്യാപകനുമുണ്ട്.
സക്കറിയ

വിവരമുള്ള ഒരു എഴുത്തുകാരനാണ്‌ സക്കറിയ.  പയ്യന്നൂരില്‍ ചെയ്ത പ്രസംഗത്തില്‍ ലൈംഗികതയെയും കമ്മ്യുണിസ്റ്റ് പാര്‍ടിയെയും (സഖാക്കന്മാരുടെ പോലീസിനെ  പേടിച്ചുകഴിഞ്ഞ ഒളിജീവിതകാലത്തെക്കുറിച്ച്) ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നെന്നു വിധിയെഴുതി സഖാക്കന്മാ ര്‍ സക്കറിയയുടെ കൈ അടിച്ചൊടിച്ചു.  പുസ്തകത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരാണ് കമ്മ്യുണിസ്റ്റുകാര്‍. ബംഗാളിലും കേരളത്തിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ടി വേരുപിടിച്ചതിനൊരു കാരണവും ഇതുതന്നെ.  എ.കെ.ജി. വായനശാലയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്‌.  ഡി.വൈ.എഫ്.ഐ.-ക്കാര്‍ ഒരു എഴുത്തുകാരനെ തല്ലുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു കാലമുണ്ടായിരുന്നു.  കാലം മാറി.  മതതീവ്രവാദത്തിനു സമാനമായി സഖാക്കള്‍ക്ക് പാര്‍ടിയോടുള്ള അനുഭാവം.

പ്രൊഫസ്സര്‍ ജോസഫ്‌

യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തതു പോലെ തന്‍റെ തന്നെ ശിഷ്യരാല്‍ ഒറ്റിക്കൊടുക്കപ്പെട്ട ന്യൂമാന്‍സ് കോളേജിലെ ജോസഫ്‌ സാര്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം വെറും പുറംപൂച്ചാണെന്നതിന്‍റെ തെളിവാണ്. കൈ വെട്ടിമാറ്റപ്പെട്ട അധ്യാപകനെതിരെ യേശുവിന്‍റെ മാതൃക പിന്തുടര്‍ന്ന് കോളേജും നടപടി സ്വീകരിച്ചു. സാറിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. മതതീവ്രവാദം കേട്ടു കേള്‍വിയെന്നു കരുതിയിരുന്ന മലയാളി ജോസഫ്‌സാറിനെ കുറ്റപ്പെടുത്തി.  മതമേലക്ഷ്യന്മാര്‍ കൈകോര്‍ത്തുപിടിച്ച് മതസൗഹാര്‍ദ്ദ ജാഥ നടത്തി.  മലയാളി ഉള്ളില്‍ ചീഞ്ഞു നാറുന്നത് തുടര്‍ന്നു.                 

അന്ത്യഅത്താഴ ചിത്രം

ടോം വട്ടക്കുഴിയാണ് ചിത്രകാരന്‍.   ഭാഷാപോഷിണി വായിക്കുന്നവര്‍ ആരുമായിരിക്കില്ല ഇതൊരു വിവാദമാക്കിയത്.  സമയം കളയാന്‍ വെറുതെ താളുകള്‍ മറിച്ച് ചിത്രം നോക്കിയ ഏതെങ്കിലും പുസ്തകവിരോധിയായിരിക്കും വിവാദത്തിനു തിരികൊളുത്തിയത്.  ഒരു കാരണത്തടിച്ചവന്‍ മറുകരണം കൂടി കാണിച്ചുകൊടുക്കാന്‍ പറഞ്ഞ യേശുവിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ പത്രം കത്തിക്കാനും ജാഥ നടത്താനും ഒന്നും പോകില്ല.  ഒരു ചിത്രകാരന് ആത്മാവിഷ്കാരം നടത്താന്‍ ഒരു സാഹിത്യമാസിക ഇടം നല്‍കുന്നത് അതിന്‍റെ ധര്‍മ്മമാണ്.  പത്രമാധ്യമങ്ങള്‍കൂടി കയ്യൊഴിഞ്ഞാല്‍ കലാകാരനും ചിന്തകനും എഴുത്തുകാരനും മനോരോഗം ബാധിച്ച ആള്‍ക്കൂട്ടത്തിന്‍റെ  തിക്കുംതിരക്കിലും പെട്ട് ചതഞ്ഞരയും. 


യഥാര്‍ത്ഥ വിശ്വാസി വാളെടുക്കില്ല.  യഥാര്‍ത്ഥ കലാകാരന്‍ ബ്രഷ് താഴെ വെക്കുകയുമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇടം നല്‍കണം.  സ്വാതന്ത്ര്യമാണ് കലാകാരന്‍റെ ജീവവായു.  ബ്രഷ് കൈയിലെടുക്കുമ്പോഴും പേന കടലാസില്‍ തൊടുമ്പോഴും ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുമോയെന്നു ഭയക്കാന്‍ തുടങ്ങിയാല്‍ കലാസൃഷ്ടി സാധ്യമാകില്ല.  മലയാളി കലാകാരെനെയും എഴുത്തുകാരെനെയും അധ്യാപകനെയും സിനിമാസംവിധായകനെയും വെറുതെവിടണം.  സ്വതന്ത്രചിന്ത ഇല്ലാതാകുന്നിടത്താണ് എല്ലാവിധ തീവ്രവാദ ചിന്തകളും മനുഷ്യാവകാശ ലംഘനങ്ങളും സംഭവിക്കുന്നത്‌.  പൊതു ഇടങ്ങള്‍ ചിത്രങ്ങള്‍ക്കും സംഗീതത്തിനും നൃത്തത്തിനും വേണ്ടി മാറ്റിവയ്ക്കുക.  

                                         *****



01614--തിയേറ്ററുകളിലെ ദേശീയഗാനം: ഒരു ബിഗ്‌ബ്രദ ര്‍ കോംപ്ലസ്


തിയേറ്ററുകളിലെ ദേശീയഗാനം: ഒരു ബിഗ്‌ബ്രദ ര്‍ കോംപ്ലസ്

Patriotism is the last refuge of a scoundrel.
[In James Boswell ‘The Life of Samuel Johnson’]

“whoever intentionally prevents the singing of the Indian National Anthem or causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both.”
[Section 3 of the Prevention of Insults to National Honour Act, 1971.]


“Whenever the National Anthem is sung or played, the audience shall stand to attention."
[The General Provision of the orders issued by the Government of India on January 5, 2015]

Big brother is watching you.
[‘1984’ by George Orwell]

You’ll never have a quiet world till you knock the patriotism out of the human race.
     [O’Flaherty V.C.]

വര്‍ഷം 2014.  അഹമ്മദാബാദിലെ നിര്‍മ്മ യുനിവേര്‍സിറ്റിയില്‍ അധ്യാപകനായിരിക്കുമ്പോള്‍ നടന്ന ഒരു സംഭവമാണ്. 
ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക്‌ 'കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്' പഠനത്തിന്‍റെ ഭാഗമായി 'പ്രസന്‍റേഷന്‍' ചെയ്യേണ്ടതുണ്ട്.  അവതരണത്തിന് മാര്‍ക്കിടണം.  ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ  അവതരണം.  എല്ലാവരും ഗൌരവത്തോടെ ശ്രദ്ധിച്ചു. 
ഏറ്റവുമൊടുവില്‍ വിദ്യാര്‍ത്ഥി പറഞ്ഞു: "ഇനി ദേശീയഗാനമാണ്.  എല്ലാവരും എഴുന്നേല്‍ക്ക്."
എല്ലാവരും എഴുന്നേറ്റു.  ഞാനും. 
ലാപ്‌ടോപ്പില്‍ പ്രശസ്തര്‍ ദേശീയഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഇരുന്നു.  ഫീഡ്ബാക്ക് നല്‍കേണ്ടതുള്ളതുകൊണ്ട് ഞാനിരുന്നില്ല.

'എല്ലാവരും എഴുന്നേല്‍ക്ക്' എന്ന് എന്തുകാരണത്താലാണ് പറഞ്ഞതെന്ന് ഞാന്‍ വിദ്യാര്‍ത്ഥിയോട് ചോദിച്ചു.  ദേശീയഗാനം കേട്ടാല്‍ എഴുന്നേല്‍ക്കണമെന്ന് അവിടെയുള്ളവര്‍ക്കറിയില്ലെന്ന മുന്‍വിധി, അധ്യാപകനടക്കമുള്ള ക്ലാസ്സിനോട് ആജ്ഞാപിക്കാന്‍ അര്‍ഹതയുണ്ടെന്ന തോന്നല്‍, 'പ്രസന്‍റേഷനെ'ന്ന പരീക്ഷയില്‍ നിന്ന് രാജ്യസ്നേഹത്തിന്‍റെ സുരക്ഷയിലേക്കുള്ള ഒളിച്ചോട്ടം എന്നിങ്ങനെ ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ പറഞ്ഞു.  ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ  മാര്‍ക്ക് കുറച്ചു നല്കുകകയാണെന്നും അറിയിച്ചു.  വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന മട്ടില്‍ വിദ്യാര്‍ത്ഥി ഇരുന്നു.

ദേശസ്നേഹം എന്ന വൈകാരികത കല ര്‍ത്തുന്നതോടെ ആശയവിനിമയ പരീക്ഷയില്‍ തനിക്കുണ്ടാകുന്ന കുറവുകള്‍ അവഗണിക്കപ്പെടുമെന്നു തന്നെയാണ് വിദ്യാര്‍ത്ഥി പ്രതീക്ഷിച്ചത്.  ഒരു കഴിവുകെട്ട  ഭരണാധികാരിയും   ഇതുതന്നെ ചെയ്യും.  വിമര്‍ശിക്കപ്പെടാതിരിക്കാനും തെറ്റുകള്‍ മറച്ചുവെക്കുന്നതിനും ദേശസ്നേഹമെന്ന മറ ഇവരുപയോഗിക്കുന്നു.   

സുപ്രീം കോടതിവിധി

ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാക വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുകയും തിയേറ്ററിനുള്ളിലെ ആളുകള്‍ എണീറ്റുനില്‍ക്കുകയും ആളുകള്‍ കയറിയിറങ്ങി ശല്യമുണ്ടാക്കാതിരിക്കാന്‍ ഈ സമയം വാതിലുകള്‍ അടച്ചിടുകയും വേണമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.  
     
രാജ്യത്തെ പരമോന്നത കോടതി നമ്മുടെ ഭരണഘടനയുടെ കാവലാ ള്‍ ആണ്.  നീതിന്യായം ഉറപ്പുവരുത്തുന്നതിലെ അവസാന വാക്കും.  ഭരണകൂടം പൌരന്‍റെ സ്വകാര്യജീവിതത്തിലും സ്വാതന്ത്ര്യത്തിലും അമിതമായി കൈ കടത്തുമ്പോള്‍ അതിനു തടയിടേണ്ടത് കോടതിയാണ്.  തിയേറ്ററുകളില്‍ ദേശീയഗാനം പാടിക്കണമെന്ന കോടതിവിധി പൌരന്‍റെ സ്വകാര്യജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റമായി വ്യഖ്യാനിക്കപ്പെടുന്നെങ്കില്‍ തെറ്റുപറ്റിയത് ആര്‍ക്കാണ്?  ദേശീയഗാനത്തെ അനുചിത സാഹചര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപമാനിക്കപെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതല്ലേ കൂടുതല്‍ ഉത്തരവാദിത്വമില്ലായ്മ.  നാം ഒരു ജനാധിപത്യ രാജ്യത്താണ്; സ്റ്റാലിന്‍റെ റഷ്യയിലല്ല.  ദേശദ്രോഹികളെന്നു മുദ്രകുത്തി സ്റ്റാലിന്‍ വധിച്ചവരുടെ എണ്ണം ദശലക്ഷം കടക്കും. ഒരു ഭരണകൂടം ഫാഷിസത്തിലേക്ക് വഴുതുമ്പോള്‍, ഭരണഘടനയുടെ ശരിയായ നിര്‍വചനത്തിലൂടെ അതിനു തടയിടേണ്ടത് കോടതിയാണ്.              
ഫാഷിസം

'എല്ലാവരും എഴുന്നേല്‍ക്ക്' എന്ന നിര്‍ദ്ദേശത്തെ ഫാഷിസം എന്ന് മൊഴിമാറ്റം ചെയ്യാം.  ഹിറ്റ്ലര്‍, സ്റ്റാലിന്‍ എന്നിവരാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യസ്നേഹികള്‍.  വ്യവസായം കൊണ്ടുവരുന്നതിനായി സ്റ്റാലിന്‍ കുടിയൊഴിപ്പിച്ച പതിനായിരങ്ങ ള്‍ അതിശൈത്യത്തിലും പട്ടിണിയിലും നരകിച്ചു മരിച്ചു.  രാജ്യസ്നേഹത്തിന്‍റെ പ്രതീകങ്ങളായി ഫാക്ടറികള്‍ ഉയര്‍ന്നുവന്നു.  ജൂതന്മാരെയും സ്റ്റാലിന്‍ വെറുതെ വിട്ടില്ല.  ഹിറ്റ്ലറാകട്ടെ ഒന്നാംലോകയുദ്ധത്തില്‍ ജര്‍മ്മനി തോറ്റത് ജൂതന്മാര്‍, കമ്മ്യൂണിസ്റ്റുകള്‍ തുടങ്ങിയ ജര്‍മ്മന്‍കാരായ  രാജ്യദ്രോഹിക ള്‍ കാരണമാണെന്ന് പ്രസംഗിച്ചു.   ഹിറ്റ്ലറിന്‍റെ വാക്കുകള്‍ നിയമങ്ങളായി.  ജര്‍മ്മനി കണ്ട ഏറ്റവും വലിയ ദേശസ്നേഹി ഹിറ്റ്ലറാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമെന്നു തോനുന്നില്ല. ജര്‍മ്മനിയുടെ സുവര്‍ണ്ണ കാലഘട്ടവും മനുഷ്യത്വത്തിന്‍റെ ഇരുണ്ട കാലഘട്ടവും ഹിറ്റ്ലറിനു കീഴിലായിരുന്നു.  ലോകംകണ്ട ഏറ്റവും വലിയ ഈ രണ്ടു ക്രിമിനലുകളും രാജ്യസ്നേഹം എന്ന തുറുപ്പുചീട്ട് എടുത്ത് കളിച്ചവരായിരുന്നു.

പ്രേതമാണോയെന്നറിയാ ന്‍ കുരിശുകാട്ടിയാ ല്‍ മതിയെന്നുണ്ട്.  ദേശവിരുദ്ധരെയും മതതീവ്രവാദികളെയും കണ്ടുപിടിക്കാനുള്ള ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ചില ര്‍ തിയേറ്ററുകളിലേക്ക് ഉറ്റുനോക്കുന്നത്.  ഏറ്റവും ഗൗരവകരമെന്ന് നാം കരുതുന്ന കോടതിനടപടി ക്രമങ്ങ ള്‍ തുടങ്ങുന്നതിനു മുന്‍പില്ലാത്ത ദേശീയഗാനം എന്തിനാണ് ഒരു വിനോദമായ സിനിമയ്ക്ക് മുന്‍പ്.  എല്ലാ ആരാധനാലയങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കാ ന്‍ കോടതി എന്തുകൊണ്ട് ഉത്തരവിടുന്നില്ല.  കോടതിക്കും ആരാധനാലയങ്ങള്‍ക്കും ഉള്ള ഗൗരവം അശ്ലീല സിനിമ പ്രദ ര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററിനുണ്ടോ?                

ദേശീയതയുടെ പുരോഹിതന്മാര്‍

ജനത്തിനും ദൈവത്തിനും മധ്യത്തില്‍ നില്‍ക്കുന്നവരാണ് പുരോഹിതന്മാര്‍.  ബ്രാഹ്മണര്‍ വേദം വ്യാഖ്യാനിച്ചപ്പോള്‍ ദൈവത്തിന്‍റെ അധികാരം ജനം അവര്‍ക്കു നല്‍കി.  ശൂദ്രന്‍ സംസ്കൃതം പഠിച്ച് വേദം വായിക്കാതിരിക്കാന്‍ അവ ര്‍ സംസ്കൃതം പഠിക്കുന്ന ശൂദ്രന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുക എന്ന നിയമം കൊണ്ടുവന്നു.  ദൈവനാമത്തില്‍, ആത്മാക്കളെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ മധ്യകാലഘട്ടത്തില്‍ മന്ത്രവാദിനികളെന്നു സംശയിക്കുന്നവരെ ചുട്ടുകൊന്നു.  ശരീയത്ത് നിയമങ്ങ ള്‍ നിര്‍വചിച്ച് മുസ്ലിം പുരോഹിതര്‍ സ്വവര്‍ഗ്ഗരതിക്കരുടെയും മതപരിവര്‍ത്തനം നടത്തിയവരുടെയും മരണ
വിധി കല്‍പ്പിച്ചു പോരുന്നു.  ഇക്കൂട്ടര്‍ക്കെല്ലാം അധികാരം കിട്ടുന്നത് ഉന്നതങ്ങളില്‍ നിന്നത്രെ. ഇവര്‍ക്കൊപ്പമാണ്  ദേശീയതയുടെ പുരോഹിതന്മാര്‍ക്ക് സ്ഥാനം.  ദേശസ്നേഹം നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇവരത്രെ.  ദേശസ്നേഹത്തിന്‍റെ പേരില്‍ ഇക്കൂട്ട ര്‍ നാളെ നിങ്ങളോട് എന്തും ആവശ്യപ്പെടാം.      
       


ജോര്‍ജ്ജ് ഓര്‍വെ ല്‍

സ്റ്റേറ്റിന്‍റെ ഫാഷിസ്റ്റ്‌ ക്രൂരതയ്ക്കിരയാകുന്ന വ്യക്തിജീവിതത്തെ കുറിച്ച്  ജോര്‍ജ്ജ് ഓര്‍വെല്‍ 1984 എന്ന തന്‍റെ നോവലില്‍ എഴുതിയിട്ടുണ്ട്.  ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റം ഫാഷിസം എന്ന മഹാരോഗത്തിന്‍റെ ആരംഭലക്ഷണമാണ്.  ഒരു പ്രഭാതത്തില്‍ നിങ്ങള്‍ റസ്റ്റ്‌റന്റില്‍ പത്രവായനയ്ക്കൊപ്പം കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ കൈതട്ടി കാപ്പി പത്രത്താളിലെ കിംഗ്‌ ജോങ്ങ് ഉന്‍-ന്‍റെ ഫോട്ടോയില്‍ തൂവിയാല്‍ പിന്നെ വര്‍ഷങ്ങളോളം നിങ്ങള്‍ ജയിലിലായിരിക്കും. ഈ ഏകാധിപതിയുടെ നിലനില്പ് ദേശഭക്തി, അമേരിക്കന്‍ വിരോധം എന്നിവയിലൂന്നിയാണ്. 'ഭയം' എന്ന വികാരം ഇവിടെ ദേശഭക്തിയുടെ പര്യായപദമാകുന്നു.             



ജയ്‌ ഹേ!

ബ്രിട്ടീഷുകാരന്‍റെ ചവിട്ടേറ്റ ഒരു ഭാരതീയനെ ഓര്‍ത്താല്‍മതി ദേശീയഗാനത്തെ കുമ്പിട്ടുവണങ്ങാന്‍.  എന്നാല്‍ ഈ വികാരത്തെ, ആരാധനാലയങ്ങളില്‍ വിശ്വാസികളെ കൊള്ളയടിക്കുന്നതുപോലെ ചൂഷണം ചെയ്യാനും ഇലക്ഷനു വിറ്റു വോട്ടാക്കാനും തുനിയുന്നത് ഏറ്റവും പഴക്കംചെന്ന തൊഴിലിനേക്കാള്‍ മോശമായ പ്രവര്‍ത്തിയാണ്.  ദേശവിരുദ്ധരും തീവ്രവാദ ആശയങ്ങളുള്ളവരും നമ്മുടെ നാട്ടിലുണ്ട്.  അവരെ അതിന്‍റെ രീതിയില്‍ നേരിടുക.  അല്ലാതെ ദേശസ്നേഹം കൊണ്ട് പാവം പൗരന്മാരെ പൊറുതിമുട്ടിക്കരുത്. കെട്ടിക്കിടക്കുന്ന കേസുകള്‍ നശിപ്പിച്ച ജീവിതങ്ങള്‍ ഒരുപാടുണ്ട്.  ആദ്യം അതു തീര്‍ക്കൂ.  സമൂഹത്തെ സേവിക്കുന്നതും സ്വന്തം ജോലി പൂര്‍ത്തിയാക്കുന്നതുമാണ് യഥാര്‍ത്ഥ ദേശസ്നേഹം.   
  മരുന്നുകൊടുത്തു കൊല്ലുന്നതുപോലെ വിരോധാഭാസമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ ദേശീയഗാനം ഉപയോഗിച്ചു തന്നെ പൗരന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്. ജനം കോടതിക്കുവേണ്ടിയോ ഭരണകൂടത്തിനു വേണ്ടിയോ അല്ല.  ഇവ രണ്ടും ജനത്തിനു വേണ്ടിയാണ്.                

               

01613--antonomasia

Antonomasia is a figure of speech that replaces a proper name with an epithet (the Bard for Shakespeare), official address (His Holiness for a pope), or other indirect description; or one that applies a famous proper name to a person alleged to share some quality associated with it, e.g. a Casanova, a little Hitler. 

01612--antithesis

Antithesis  (plural-theses), a contrast or opposition, either rhetorical or philosophical. In  rhetoric, any disposition of words that serves to emphasize a contrast or opposition of ideas, usually by the balancing of connected clauses with parallel grammatical constructions. In Milton's Paradise Lost (1667), the characteristics of Adam and Eve are contrasted by antithesis:

For contemplation he and valour formed, 
For softness she and sweet attractive grace; 
He for God only, she for God in him.

01611--antistrophe

Antistrophe is the returning movement of the Greek dramatic chorus of dancers, after their first movement or strophe; hence also the accompanying verse lines recited by the chorus in a stanza matching exactly the metre of the preceding strophe. 

01610--antiphrasis

Antiphrasis is a figure of speech in which a single word is used in a sense directly opposite to its usual meaning, as in the naming of a giant as Tiny' or of an enemy as 'friend'; the briefest form of irony. Adjective: antiphrastic.

01609--antiphon

Antiphon is a song, hymn, or poem in which two voices or choruses respond to one another in alternate verses or stanzas, as is common in verses written for religious services. Adjective: antiphonal 

01608--anti-novel

Anti-novel is a form of experimental fiction that dispenses with certain traditional elements of novel-writing like the analysis of characters' states of mind or the unfolding of a sequential plot. 

01607--antimetabole

Antimetabole is a figure of speech in which a pair of words is repeated in reverse order: 'All for one, and one for all'. This figure is a sub-type of  chiasmus.

01606--anti-masque

Anti-masque is a comic and grotesque piece of clowning that sometimes preceded the performance of a  masque (hence the alternative spelling, antemasque). Ben Jonson introduced this farcical prelude to some of his masques from 1609 onwards, using it as a kind of burlesque of the main action.

01605--anti-hero or anti-heroine

Anti-hero or anti-heroine, a central character in a dramatic or narrative work who lacks the qualities of nobility and magnanimity expected of traditional heroes and heroines in romances and epics. Unheroic characters of this kind have been an important feature of the Western novel, which has subjected idealistic heroism to parody since Cervantes's Don Quixote (1605). 

01604--anticlimax

Anticlimax is an abrupt lapse from growing intensity to triviality in any passage of dramatic, narrative, or descriptive writing, with the effect of disappointed expectation or deflated suspense. 

01603--anthem

Anthem is originally an antiphon; Wilfred Owen's 'Anthem for Doomed Youth' and W. H. Auden's 'Anthem for St Cecilia's Day' both preserve something of this antiphonal sense. The term is now used more often to denote a song in which the words affirm a collective identity, usually expressing attachment to some nation, institution, or cause. 

01602--antanaclasis

Antanaclasis is a figure of speech that makes a pun by repeating the same word, or two words sounding alike (see homophone), but with differing senses.

01601--antagonist

Antagonist is the most prominent of the characters who oppose the protagonist or hero(ine) in a dramatic or narrative work. The antagonist is often a villain seeking to frustrate a heroine or hero; but in those works in which the protagonist is represented as evil, the antagonist will often be a virtuous or sympathetic character, as Macduff is in Macbeth.

Labels

Addison (4) ADJECTIVES (1) ADVERBS (1) Agatha Christie (1) American Literature (6) APJ KALAM (1) Aristotle (9) Bacon (1) Bakhtin Mikhail (3) Barthes (8) Ben Jonson (7) Bernard Shaw (1) BERTRAND RUSSEL (1) Blake (1) Blogger's Corner (2) BOOK REVIEW (2) Books (2) Brahman (1) Charles Lamb (2) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (3) Cultural Materialism (1) Daffodils (1) Deconstruction (3) Derrida (2) Doctor Faustus (5) Dr.Johnson (5) Drama (4) Dryden (14) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) English Lit. Drama (7) English Lit. Essays (3) English Lit.Poetry (210) Ethics (5) F.R Lewis (4) Fanny Burney (1) Feminist criticism (9) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) GILLES DELEUZE (1) Gosson (1) GRAMMAR (8) gramsci (1) GREENBLATT (1) HAROLD BLOOM (1) Hemmingway (2) Henry James (1) Hillis Miller (2) HOMI K. BHABHA (1) Horace (3) I.A.Richards (6) Indian Philosophy (8) Indian Writing in English (2) John Rawls (1) Judaism (25) Kant (1) Keats (1) Knut Hamsun (1) Kristeva (2) Lacan (3) LINDA HUTCHEON (1) linguistics (4) LIONEL TRILLING (1) Literary criticism (191) literary terms (200) LOGIC (7) Longinus (4) LUCE IRIGARAY (1) lyric (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Matthew Arnold (12) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (3) Modernism (1) Monroe C.Beardsley (2) Mulla Nasrudin Stories (190) MY POEMS (17) Narratology (1) New Criticism (2) NORTHROP FRYE (1) Norwegian Literature (1) Novel (1) Objective Types (8) OSHO TALES (3) PAUL DE MAN (1) PAUL RICOEUR (1) Petrarch (1) PHILOSOPHY (4) PHOTOS (9) PIERRE FÉLIX GUATTARI (1) Plato (5) Poetry (13) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Psychoanalytic criticism (4) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Samuel Daniel (1) Samuel Pepys (1) SANDRA GILBERT (1) Saussure (12) SCAM (1) Shakespeare (157) Shelley (2) SHORT STORY (1) Showalter (8) Sidney (5) SIMONE DE BEAUVOIR (1) SLAVOJ ZIZEK (1) SONNETS (159) spenser (3) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (10) TED TALK (1) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) tragedy (1) UGC-NET (10) Upanisads (1) Vedas (1) Vocabulary test (7) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) WOLFGANG ISER (1) Wordsworth (14) എന്‍റെ കഥകള്‍ (2) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (6) ഭഗവത്‌ഗീതാ ധ്യാനം (1)