Patriotism is the
last refuge of a scoundrel.
[In James Boswell ‘The Life of
Samuel Johnson’]
“whoever intentionally prevents the
singing of the Indian National Anthem or causes disturbances to any assembly
engaged in such singing shall be punished with imprisonment for a term, which
may extend to three years, or with fine, or with both.”
[Section 3 of the Prevention of Insults to National
Honour Act, 1971.]
“Whenever the National Anthem is sung or
played, the audience shall stand to attention."
[The General Provision of the orders issued by the
Government of India on January 5, 2015]
Big brother is watching you.
[‘1984’ by George Orwell]
You’ll never have
a quiet world till you knock the patriotism out of the human race.
[O’Flaherty V.C.]
വര്‍ഷം 2014. അഹമ്മദാബാദിലെ
നിര്‍മ്മ യുനിവേര്‍സിറ്റിയില്‍ അധ്യാപകനായിരിക്കുമ്പോള്‍ നടന്ന ഒരു
സംഭവമാണ്.
ബിടെക്
വിദ്യാര്‍ത്ഥികള്‍ക്ക് 'കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്' പഠനത്തിന്‍റെ ഭാഗമായി 'പ്രസന്‍റേഷന്‍' ചെയ്യേണ്ടതുണ്ട്. അവതരണത്തിന് മാര്‍ക്കിടണം. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ
അവതരണം.
എല്ലാവരും ഗൌരവത്തോടെ ശ്രദ്ധിച്ചു.
ഏറ്റവുമൊടുവില്‍
വിദ്യാര്‍ത്ഥി പറഞ്ഞു: "ഇനി ദേശീയഗാനമാണ്.
എല്ലാവരും എഴുന്നേല്‍ക്ക്."
എല്ലാവരും
എഴുന്നേറ്റു. ഞാനും.
ലാപ്‌ടോപ്പില്‍ പ്രശസ്തര്‍ ദേശീയഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഇരുന്നു. ഫീഡ്ബാക്ക് നല്‍കേണ്ടതുള്ളതുകൊണ്ട് ഞാനിരുന്നില്ല.
'എല്ലാവരും
എഴുന്നേല്‍ക്ക്' എന്ന് എന്തുകാരണത്താലാണ് പറഞ്ഞതെന്ന് ഞാന്‍ വിദ്യാര്‍ത്ഥിയോട്
ചോദിച്ചു. ദേശീയഗാനം കേട്ടാല്‍ എഴുന്നേല്‍ക്കണമെന്ന്
അവിടെയുള്ളവര്‍ക്കറിയില്ലെന്ന മുന്‍വിധി, അധ്യാപകനടക്കമുള്ള ക്ലാസ്സിനോട്
ആജ്ഞാപിക്കാന്‍ അര്‍ഹതയുണ്ടെന്ന തോന്നല്‍, 'പ്രസന്‍റേഷനെ'ന്ന പരീക്ഷയില്‍ നിന്ന്
രാജ്യസ്നേഹത്തിന്‍റെ സുരക്ഷയിലേക്കുള്ള ഒളിച്ചോട്ടം എന്നിങ്ങനെ ഞാന്‍ നിരീക്ഷിച്ച
കാര്യങ്ങള്‍ പറഞ്ഞു. ഇക്കാരണങ്ങള്‍
കൊണ്ടുതന്നെ മാര്‍ക്ക് കുറച്ചു
നല്കുകകയാണെന്നും അറിയിച്ചു. വെളുക്കാന്‍
തേച്ചത് പാണ്ടായെന്ന മട്ടില്‍ വിദ്യാര്‍ത്ഥി ഇരുന്നു.
ദേശസ്നേഹം
എന്ന വൈകാരികത കല ര്‍ത്തുന്നതോടെ ആശയവിനിമയ പരീക്ഷയില്‍ തനിക്കുണ്ടാകുന്ന കുറവുകള്‍
അവഗണിക്കപ്പെടുമെന്നു തന്നെയാണ് വിദ്യാര്‍ത്ഥി പ്രതീക്ഷിച്ചത്. ഒരു കഴിവുകെട്ട ഭരണാധികാരിയും ഇതുതന്നെ
ചെയ്യും. വിമര്‍ശിക്കപ്പെടാതിരിക്കാനും
തെറ്റുകള്‍ മറച്ചുവെക്കുന്നതിനും ദേശസ്നേഹമെന്ന മറ ഇവരുപയോഗിക്കുന്നു.
സുപ്രീം കോടതിവിധി
ദേശീയഗാനം
കേള്‍പ്പിക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാക വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുകയും
തിയേറ്ററിനുള്ളിലെ ആളുകള്‍ എണീറ്റുനില്‍ക്കുകയും ആളുകള്‍ കയറിയിറങ്ങി ശല്യമുണ്ടാക്കാതിരിക്കാന്‍ ഈ സമയം വാതിലുകള്‍ അടച്ചിടുകയും വേണമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
രാജ്യത്തെ
പരമോന്നത കോടതി നമ്മുടെ ഭരണഘടനയുടെ കാവലാ ള്‍ ആണ്. നീതിന്യായം ഉറപ്പുവരുത്തുന്നതിലെ അവസാന വാക്കും. ഭരണകൂടം പൌരന്‍റെ സ്വകാര്യജീവിതത്തിലും
സ്വാതന്ത്ര്യത്തിലും അമിതമായി കൈ കടത്തുമ്പോള്‍ അതിനു തടയിടേണ്ടത്
കോടതിയാണ്. തിയേറ്ററുകളില്‍ ദേശീയഗാനം
പാടിക്കണമെന്ന കോടതിവിധി പൌരന്‍റെ സ്വകാര്യജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്‍റെ
കടന്നുകയറ്റമായി വ്യഖ്യാനിക്കപ്പെടുന്നെങ്കില്‍ തെറ്റുപറ്റിയത് ആര്‍ക്കാണ്? ദേശീയഗാനത്തെ അനുചിത സാഹചര്യങ്ങളിലേക്ക്
വലിച്ചിഴച്ച് അപമാനിക്കപെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതല്ലേ കൂടുതല്‍ ഉത്തരവാദിത്വമില്ലായ്മ. നാം ഒരു ജനാധിപത്യ രാജ്യത്താണ്; സ്റ്റാലിന്‍റെ
റഷ്യയിലല്ല. ദേശദ്രോഹികളെന്നു മുദ്രകുത്തി
സ്റ്റാലിന്‍ വധിച്ചവരുടെ എണ്ണം ദശലക്ഷം കടക്കും. ഒരു ഭരണകൂടം ഫാഷിസത്തിലേക്ക് വഴുതുമ്പോള്‍, ഭരണഘടനയുടെ ശരിയായ നിര്‍വചനത്തിലൂടെ അതിനു തടയിടേണ്ടത് കോടതിയാണ്.
ഫാഷിസം
'എല്ലാവരും
എഴുന്നേല്‍ക്ക്' എന്ന നിര്‍ദ്ദേശത്തെ ഫാഷിസം എന്ന് മൊഴിമാറ്റം ചെയ്യാം. ഹിറ്റ്ലര്‍, സ്റ്റാലിന്‍ എന്നിവരാണ് ലോകം കണ്ട
ഏറ്റവും വലിയ രാജ്യസ്നേഹികള്‍. വ്യവസായം
കൊണ്ടുവരുന്നതിനായി സ്റ്റാലിന്‍ കുടിയൊഴിപ്പിച്ച പതിനായിരങ്ങ ള്‍ അതിശൈത്യത്തിലും
പട്ടിണിയിലും നരകിച്ചു മരിച്ചു.
രാജ്യസ്നേഹത്തിന്‍റെ പ്രതീകങ്ങളായി ഫാക്ടറികള്‍ ഉയര്‍ന്നുവന്നു. ജൂതന്മാരെയും സ്റ്റാലിന്‍ വെറുതെ വിട്ടില്ല. ഹിറ്റ്ലറാകട്ടെ ഒന്നാംലോകയുദ്ധത്തില്‍ ജര്‍മ്മനി തോറ്റത് ജൂതന്മാര്‍, കമ്മ്യൂണിസ്റ്റുകള്‍ തുടങ്ങിയ ജര്‍മ്മന്‍കാരായ രാജ്യദ്രോഹിക ള്‍ കാരണമാണെന്ന്
പ്രസംഗിച്ചു. ഹിറ്റ്ലറിന്‍റെ വാക്കുകള്‍ നിയമങ്ങളായി. ജര്‍മ്മനി കണ്ട ഏറ്റവും വലിയ ദേശസ്നേഹി ഹിറ്റ്ലറാണെന്ന
കാര്യത്തില്‍ ആര്‍ക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമെന്നു തോനുന്നില്ല. ജര്‍മ്മനിയുടെ
സുവര്‍ണ്ണ കാലഘട്ടവും മനുഷ്യത്വത്തിന്‍റെ ഇരുണ്ട കാലഘട്ടവും ഹിറ്റ്ലറിനു കീഴിലായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ ഈ രണ്ടു ക്രിമിനലുകളും രാജ്യസ്നേഹം
എന്ന തുറുപ്പുചീട്ട് എടുത്ത് കളിച്ചവരായിരുന്നു.
പ്രേതമാണോയെന്നറിയാ
ന്‍ കുരിശുകാട്ടിയാ ല്‍ മതിയെന്നുണ്ട്.
ദേശവിരുദ്ധരെയും മതതീവ്രവാദികളെയും കണ്ടുപിടിക്കാനുള്ള ഒരു പരീക്ഷണം എന്ന
നിലയ്ക്കാണ് ചില ര്‍ തിയേറ്ററുകളിലേക്ക് ഉറ്റുനോക്കുന്നത്. ഏറ്റവും ഗൗരവകരമെന്ന് നാം കരുതുന്ന കോടതിനടപടി
ക്രമങ്ങ ള്‍ തുടങ്ങുന്നതിനു മുന്‍പില്ലാത്ത ദേശീയഗാനം എന്തിനാണ് ഒരു വിനോദമായ
സിനിമയ്ക്ക് മുന്‍പ്. എല്ലാ
ആരാധനാലയങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കാ ന്‍ കോടതി എന്തുകൊണ്ട്
ഉത്തരവിടുന്നില്ല. കോടതിക്കും
ആരാധനാലയങ്ങള്‍ക്കും ഉള്ള ഗൗരവം അശ്ലീല സിനിമ പ്രദ ര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററിനുണ്ടോ?
ദേശീയതയുടെ പുരോഹിതന്മാര്‍
ജനത്തിനും ദൈവത്തിനും മധ്യത്തില്‍ നില്‍ക്കുന്നവരാണ്
പുരോഹിതന്മാര്‍. ബ്രാഹ്മണര്‍ വേദം
വ്യാഖ്യാനിച്ചപ്പോള്‍ ദൈവത്തിന്‍റെ അധികാരം ജനം അവര്‍ക്കു നല്‍കി. ശൂദ്രന്‍ സംസ്കൃതം പഠിച്ച് വേദം
വായിക്കാതിരിക്കാന്‍ അവ ര്‍ സംസ്കൃതം പഠിക്കുന്ന ശൂദ്രന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുക
എന്ന നിയമം കൊണ്ടുവന്നു. ദൈവനാമത്തില്‍,
ആത്മാക്കളെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ മധ്യകാലഘട്ടത്തില്‍ മന്ത്രവാദിനികളെന്നു
സംശയിക്കുന്നവരെ ചുട്ടുകൊന്നു. ശരീയത്ത്
നിയമങ്ങ ള്‍ നിര്‍വചിച്ച് മുസ്ലിം പുരോഹിതര്‍ സ്വവര്‍ഗ്ഗരതിക്കരുടെയും മതപരിവര്‍ത്തനം
നടത്തിയവരുടെയും മരണ
വിധി കല്‍പ്പിച്ചു പോരുന്നു. ഇക്കൂട്ടര്‍ക്കെല്ലാം അധികാരം കിട്ടുന്നത് ഉന്നതങ്ങളില്‍ നിന്നത്രെ. ഇവര്‍ക്കൊപ്പമാണ് ദേശീയതയുടെ പുരോഹിതന്മാര്‍ക്ക് സ്ഥാനം. ദേശസ്നേഹം നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇവരത്രെ. ദേശസ്നേഹത്തിന്‍റെ പേരില്‍ ഇക്കൂട്ട ര്‍ നാളെ നിങ്ങളോട് എന്തും ആവശ്യപ്പെടാം.
വിധി കല്‍പ്പിച്ചു പോരുന്നു. ഇക്കൂട്ടര്‍ക്കെല്ലാം അധികാരം കിട്ടുന്നത് ഉന്നതങ്ങളില്‍ നിന്നത്രെ. ഇവര്‍ക്കൊപ്പമാണ് ദേശീയതയുടെ പുരോഹിതന്മാര്‍ക്ക് സ്ഥാനം. ദേശസ്നേഹം നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇവരത്രെ. ദേശസ്നേഹത്തിന്‍റെ പേരില്‍ ഇക്കൂട്ട ര്‍ നാളെ നിങ്ങളോട് എന്തും ആവശ്യപ്പെടാം.
ജോര്‍ജ്ജ് ഓര്‍വെ ല്‍
സ്റ്റേറ്റിന്‍റെ
ഫാഷിസ്റ്റ് ക്രൂരതയ്ക്കിരയാകുന്ന വ്യക്തിജീവിതത്തെ കുറിച്ച് ജോര്‍ജ്ജ് ഓര്‍വെല്‍ 1984 എന്ന തന്‍റെ നോവലില്‍
എഴുതിയിട്ടുണ്ട്. ഒരു വ്യക്തിയുടെ
സ്വകാര്യജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റം ഫാഷിസം എന്ന മഹാരോഗത്തിന്‍റെ
ആരംഭലക്ഷണമാണ്. ഒരു പ്രഭാതത്തില്‍ നിങ്ങള്‍
റസ്റ്റ്‌റന്റില്‍ പത്രവായനയ്ക്കൊപ്പം കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ
കൈതട്ടി കാപ്പി പത്രത്താളിലെ കിംഗ് ജോങ്ങ് ഉന്‍-ന്‍റെ ഫോട്ടോയില്‍ തൂവിയാല്‍
പിന്നെ വര്‍ഷങ്ങളോളം നിങ്ങള്‍ ജയിലിലായിരിക്കും. ഈ ഏകാധിപതിയുടെ നിലനില്പ്
ദേശഭക്തി, അമേരിക്കന്‍ വിരോധം എന്നിവയിലൂന്നിയാണ്. 'ഭയം' എന്ന വികാരം ഇവിടെ ദേശഭക്തിയുടെ
പര്യായപദമാകുന്നു.
ജയ് ഹേ!
ബ്രിട്ടീഷുകാരന്‍റെ
ചവിട്ടേറ്റ ഒരു ഭാരതീയനെ ഓര്‍ത്താല്‍മതി ദേശീയഗാനത്തെ കുമ്പിട്ടുവണങ്ങാന്‍. എന്നാല്‍ ഈ വികാരത്തെ, ആരാധനാലയങ്ങളില്‍
വിശ്വാസികളെ കൊള്ളയടിക്കുന്നതുപോലെ ചൂഷണം ചെയ്യാനും ഇലക്ഷനു വിറ്റു വോട്ടാക്കാനും തുനിയുന്നത്
ഏറ്റവും പഴക്കംചെന്ന തൊഴിലിനേക്കാള്‍ മോശമായ പ്രവര്‍ത്തിയാണ്. ദേശവിരുദ്ധരും തീവ്രവാദ ആശയങ്ങളുള്ളവരും
നമ്മുടെ നാട്ടിലുണ്ട്. അവരെ അതിന്‍റെ
രീതിയില്‍ നേരിടുക. അല്ലാതെ ദേശസ്നേഹം
കൊണ്ട് പാവം പൗരന്മാരെ പൊറുതിമുട്ടിക്കരുത്. കെട്ടിക്കിടക്കുന്ന കേസുകള്‍
നശിപ്പിച്ച ജീവിതങ്ങള്‍ ഒരുപാടുണ്ട്.
ആദ്യം അതു തീര്‍ക്കൂ. സമൂഹത്തെ
സേവിക്കുന്നതും സ്വന്തം ജോലി പൂര്‍ത്തിയാക്കുന്നതുമാണ് യഥാര്‍ത്ഥ ദേശസ്നേഹം.
മരുന്നുകൊടുത്തു കൊല്ലുന്നതുപോലെ വിരോധാഭാസമാണ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ ദേശീയഗാനം ഉപയോഗിച്ചു തന്നെ പൗരന്‍റെ
സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്. ജനം കോടതിക്കുവേണ്ടിയോ ഭരണകൂടത്തിനു വേണ്ടിയോ
അല്ല. ഇവ രണ്ടും ജനത്തിനു വേണ്ടിയാണ്.