Showing posts with label ബ്ലോഗ്ഗര്‍ എഴുതുന്നു. Show all posts
Showing posts with label ബ്ലോഗ്ഗര്‍ എഴുതുന്നു. Show all posts

01677--ക്രൈമിയ: ഒരു ഉക്രൈന്‍ ദുരന്തം



ഉക്രൈന്‍ പതാകയുമായി ഒരു സൈനികന്‍ 
 എണ്ണനിക്ഷേപവും ധാതുസമ്പുഷ്ടിയും കൊണ്ട് ഏതുരാജ്യത്തിനും മുതല്‍ക്കൂട്ടാകാവുന്ന ക്രൈമിയ 2014-ല്‍ ഉക്രൈനില്‍ നിന്നും അടര്‍ന്നുമാറി റഷ്യയുടെ ഭാഗമായി. ക്രൈമിയന്‍ ഘടികാരങ്ങളിലെ സൂചി റഷ്യന്‍ സമയത്തിലേക്കു തിരിച്ചു വയ്ക്കപ്പെട്ടു. 2015 ജൂലൈ മാസം ക്രൈമിയ ̶ റഷ്യ ലയനം പൂര്‍ണ്ണമായെന്നു റഷ്യ ന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് പ്രഖ്യാപിച്ചെങ്കിലും അന്താരാഷ്ട്ര സമൂഹം ഈ ലയനത്തെ അംഗീകരിക്കുന്നില്ല. ഒരു ആക്രമണമായി ഇതു  വിലയിരുത്തപ്പെട്ടതിനാല്‍ ചില ഉപരോധങ്ങള്‍ റഷ്യയുടെമേല്‍ ചുമത്തപ്പെട്ടു.  ഇപ്പോള്‍ പ്രശ്നങ്ങള്‍ കെട്ടടങ്ങിയെന്നു തോന്നുന്നുവെങ്കിലും അഭ്യന്തര പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമായി തുടരുന്നു ഉക്രൈന്‍.  ഏതു സമയത്തും ഇടപെടാന്‍ തയ്യാറായി നില്‍ക്കുന്ന റഷ്യന്‍ സൈനികശക്തിയും റഷ്യയോട് അനുഭാവം പുലര്‍ത്തുന്ന വലിയൊരു ഭാഗം ജനസംഖ്യയും ഉക്രൈനിന്‍റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു.  


വിഭജിക്കപ്പെട്ട ഉക്രൈന്‍ 


ക്രൈമിയ ഭൂപടം
 ചരിത്രപരമായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമാണ് ഉക്രൈന്‍.  ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട സ്വത്വബോധത്തിലൂന്നിയ അഖണ്ഡത ഇല്ലാത്ത രാജ്യം.  ഉക്രൈന്‍ ഭാഷ സംസാരിക്കുന്ന ഉക്രൈന്‍ വംശജര്‍ കൂടുതലുള്ള പടിഞ്ഞാറന്‍ ഉക്രൈന്‍, റഷ്യന്‍ ഭാഷ സംസാരിക്കുന്ന റഷ്യന്‍ വംശജര്‍ കൂടുതലുള്ള കിഴക്കന്‍  ഉക്രൈ ന്‍ എന്നിങ്ങനെയാണ് ചേരിതിരിവ്‌.  പടിഞ്ഞാറുള്ളവര്‍ക്ക് യുറോപ്യ ന്‍ യൂണിയനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനാണ് താത്പര്യം.  കിഴക്കുള്ളവര്‍ക്ക് റഷ്യയുമായുള്ള വാണിജ്യബന്ധവും സഖ്യവുമാണാവശ്യം. സ്റ്റാലിനടക്കം മാറിവന്ന ഭരണാധികാരികള്‍ USSR-ന്‍റെ ഭാഗമായിരുന്ന ഉക്രൈനിലേക്ക് റഷ്യന്‍ വംശജരെ കുടിയിരുത്തുകയും പലപ്പോഴായി വികസനത്തിന്‍റെ പേരിലും മറ്റും ഉക്രൈന്‍കാരെ സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കുകയും ചെയ്തിട്ടുണ്ട്. 


Joseph Stalin
      1991-ലാണ് ഉക്രൈന്‍ സ്വതന്ത്രമാകുന്നത്.  ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കുറച്ചുകാലം സ്വതന്ത്രമായിരുന്നതൊഴിച്ചു നിര്‍ത്തിയാ ല്‍ 1600-കള്‍ തൊട്ട് റഷ്യയുടെ കീഴിലായിരുന്നു ഉക്രൈ ന്‍.  ഇക്കാരണം കൊണ്ടുതന്നെ ഒരു ഉക്രൈ ന്‍ സംസ്കാരമോ സ്വത്വമോ നിര്‍മ്മിച്ചെടുക്കാന്‍ ഇവര്‍ക്കായില്ല. കല്‍ക്കരിയും ഇരുമ്പയിരും സമൃദ്ധമായുള്ള  ഉക്രൈനിനെ പ്രത്യേകിച്ചും കിഴക്കന്‍ ഭാഗത്തെ  'റഷ്യവത്കരിക്കാനും' സ്വന്തമായി നിലനിര്‍ത്താനും റഷ്യ ന്‍ ഭരണാധികാരിക ള്‍ കാലാകാലങ്ങളായി പലതരം പദ്ധതിക ള്‍ ആവിഷ്കരിച്ചു പോന്നു.  'കാതറിന്‍ ദി ഗ്രേറ്റ്'-ല്‍ തുടങ്ങി സ്റ്റാലിനിലൂടെ തുടര്‍ന്നു ഇത്.  പലപ്പോഴായി ഉക്രൈ ന്‍കാരെ നാടുകടത്തുകയും അങ്ങോട്ട്‌ റഷ്യക്കാരെ ഇറക്കുമതി ചെയ്യുകയും ചെയ്തു സോവിയറ്റ്‌ റഷ്യയും അതിനു മുന്‍പത്തെ റഷ്യയും. ഉക്രൈ ന്‍ ഭാഷയും സംസ്കാരവും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ കുട്ടികളെ സ്കൂളുകളില്‍ റഷ്യ ന്‍ ആശയങ്ങളും സംസ്കാരവും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് മുന്‍പ് റഷ്യ ന്‍ ഭരണകൂടം.  സ്റ്റാലിന്‍ ഉക്രൈ ന്‍ ജനതയെ മന:പൂര്‍വ്വം പട്ടിണിക്കിട്ടു കൊല്ലുന്നതിനുള്ള പദ്ധതി തയ്യാറാക്കി, വിജയകരമായി നടപ്പിലാക്കി.  ഈ ചെയ്തിക ള്‍ കാരണം ഉക്രൈ ന്‍ വംശജ ര്‍ റഷ്യയെ ആജന്മശത്രുവായി കരുതുന്നു. സാമ്പത്തിക മാന്ദ്യവും കടുത്ത ഉക്രൈ ന്‍ ദേശീയവാദികളും റഷ്യ ന്‍ വിഘടനവാദികളും അധിനിവേശം നടത്തുന്ന റഷ്യ ന്‍ സൈന്യവുമെല്ലാം ചേര്‍ന്ന് ഒരു ദുരന്തഭൂമിയായി മാറിയിരിക്കുന്നു ഉക്രൈ ന്‍.          

  
Vladimir Putin

ക്രൈമിയ-റഷ്യന്‍ സംയോജനം ̶ നാള്‍ വഴി              
    
🔻2014 ഫെബ്രുവരി

 യൂറോപ്യന്‍ യൂണിയനുമായുള്ള സഖ്യം നിര്‍ത്തി റഷ്യയുമായി വ്യാപാരബന്ധത്തിലേര്‍പ്പെടാന്‍ പ്രസിഡണ്ട്‌  യാനുക്കൊവിച്ച് തീരുമാനിച്ചതിനെതിരെ നടന്ന സര്‍ക്കാ ര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍  യുക്രൈന്‍ വിപ്ലവത്തിനു വഴിവെച്ചു; യുക്രൈന്‍ പ്രസിഡണ്ട്‌ വിക്തോര്‍ യാനുക്കൊവിച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.   

🔻23, 2014 ഫെബ്രുവരി

 പ്രതിഷേധത്തില്‍ പുറത്താക്കപ്പെട്ട യാനുക്കൊവിച്ചിനെ റഷ്യയിലേക്കെത്തിക്കാനും ക്രൈമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നതിനുമായി റഷ്യ ന്‍ പ്രസിഡണ്ട് വ്ലാഡിമി ര്‍ പുടി ന്‍ ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ത്തു.

🔻27 ഫെബ്രുവരി

റഷ്യയെ അനുകൂലിക്കുന്ന തോക്കുധാരിക ള്‍ ക്രൈമിയ ന്‍ പാര്‍ലിമെന്റ് അതിക്രമിച്ച് കൈയ്യേറി.

🔻1 മാര്‍ച്ച് 

റഷ്യ ന്‍ അനുകൂലിയായ സെര്‍ജി അക്സെനോവ് ക്രൈമിയന്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.  സമാധാനം പുന:സ്ഥാപിക്കാന്‍ റഷ്യയുടെ സഹായം ആവശ്യപ്പെട്ടു അക്സെനോവ്.  റഷ്യ സൈന്യത്തെ ഉക്രൈനിലേക്ക് അയക്കാന്‍ തീരുമാനിച്ചു.

🔻4  മാര്‍ച്ച്

വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തി ല്‍ പുടി ന്‍, ക്രൈമിയ ന്‍ സംഭവവികാസങ്ങളി ല്‍ റഷ്യക്ക് യാതൊരുവിധ പങ്കുമില്ലെന്നും ക്രൈമിയയെ റഷ്യയുടെ ഭാഗമാക്കാ ന്‍ ഉദ്ദേശിക്കുന്നില്ലെന്നും  പ്രസ്താവിച്ചു.

🔻മാര്‍ച്ച്

ക്രൈമിയ റഷ്യയുടെ ഭാഗമാകണമോ എന്നതിനുള്ള ജനഹിതപരിശോധന ക്രൈമിയയി ല്‍ നടത്താന്‍ റഷ്യ പദ്ധതിയിട്ടു.  ഉക്രൈന്‍ ഗവണ്മെന്റ്, അമേരിക്ക, യൂറോപ്യന്‍ യൂണിയ ന്‍ തുടങ്ങിയവരെല്ലാം ഈ റഷ്യ ന്‍ പദ്ധതിയെ അപലപിച്ചു.

🔻13 മാര്‍ച്ച്
ഉക്രൈനിന്റെ അതിര്‍ത്തിയി ല്‍ അതിവിപുലമായ സൈനികാഭ്യാസം റഷ്യ പ്രഖ്യാപിച്ചു.  ജനഹിത പരിശോധന മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയായി ഇതിനെ വിമര്‍ശിച്ചു അമേരിക്ക.

🔻16 മാര്‍ച്ച്
ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് 95.5% ക്രൈമിയന്‍ വോട്ടര്‍മാര്‍ റഷ്യയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു.  അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ആരെയും ഈ വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ റഷ്യ അനുവദിച്ചില്ല.

🔻17 മാര്‍ച്ച്

ക്രൈമിയന്‍ പാര്‍ലിമെന്റ് ഔദ്യോഗികമായി റഷ്യ ന്‍ ഫെഡറേഷനില്‍ ചേരാ ന്‍ തീരുമാനിച്ചു.  ചില റഷ്യ ന്‍, ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ന്‍ പ്രസിഡണ്ട്‌ ഒബാമ ഉപരോധം ഏര്‍പ്പെടുത്തി.                                                                          
🔻24-27 മാര്‍ച്ച്

G8 രാഷ്ട്രങ്ങള്‍ സംഘത്തി ല്‍ നിന്ന് റഷ്യയെ പുറത്താക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു;  അവര്‍ G7 രാഷ്ട്രങ്ങളായി മാറി.  മാര്‍ച്ച് 16-ലെ ജനഹിത പരിശോധന അസാധുവാണെന്നുള്ള യു.എന്‍ പ്രമേയത്തെ 100 രാജ്യങ്ങ ള്‍ പിന്തുണച്ചു.
🔻4 മെയ്‌ 

ജനഹിതപരിശോധനാഫലം കെട്ടിച്ചമച്ചതാകാമെന്നുള്ള ഒരു രേഖ റഷ്യ ആകസ്മികമായി പുറത്തുവിട്ടു.

🔻മാര്‍ച്ച് 2015

ക്രൈമിയയെ റഷ്യയോടു സംയോജിപ്പിക്കാ ന്‍ കൃത്യമായ പദ്ധതി റഷ്യ തയ്യാറാക്കിയിരുന്നെന്നു പുടി ന്‍ ഏറ്റുപറഞ്ഞു.             

ക്രൈമിയ ̶ റഷ്യ ന്‍ സംയോജനം ഫലത്തി ല്‍ റഷ്യയെ ഒറ്റപ്പെടുത്തിയിരുന്നെങ്കിലും ട്രംപിന്‍റെ വിജയം പുടിന് ആശ്വാസമാണ്.  അധികാരക്കസേരയിലെത്തി ഒരാഴ്ച തികയുന്നതിനു മുന്‍പേ ഇരുവരും ഫോണി ല്‍ സംസാരിച്ചു കഴിഞ്ഞിരിക്കുന്നു.  ഇലക്ഷനി ല്‍ ട്രംപിനെ റഷ്യ 'ഹാക്കിങ്ങി'ലൂടെ സഹായിച്ചെന്ന ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുടിന്‍റെ കാര്യത്തില്‍ ട്രംപ് മുന്‍വിധിയില്ലാതെ പ്രവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.  ഒബാമയുമായി ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ലാത്ത പുടി ന്‍, നെതന്യാഹു എന്നിവ ര്‍ ട്രംപിനെ ആശ്വാസത്തോടെയാണ് എതിരേല്‍ക്കുന്നത്.  യു.എന്‍, നാറ്റോ എന്നീ സംഘടനകളെ പിരിച്ചുവിടണമെന്ന അഭിപ്രായക്കാരനാണ് ട്രംപ്‌.  ഇസ്രയേലും റഷ്യയും ഇതാഗ്രഹിക്കുന്നുണ്ട്.യുക്രൈന്‍ അന്താരാഷ്ട്രതലത്തി ല്‍ അഭ്യുദയകാംഷികളെ സൃഷ്ടിക്കുന്നതി ല്‍ വിജയിച്ചുവെങ്കിലും അഭ്യന്തരഭിന്നത ഇല്ലായ്മ ചെയ്യുന്നതിലും റഷ്യയുമായി നല്ല നയതന്ത്രബന്ധം പുല ര്‍ത്തുന്നതിലും  പരാജയപ്പെട്ടിരിക്കുകയാണ്.  ഈ രണ്ടു കാര്യങ്ങളിലും മെച്ചപ്പെടാത്തിടത്തോളം കാലം യുക്രൈ ന്‍ അസ്ഥിരമായിതന്നെ തുടരും.



01665--വെട്ടിവീഴ് ത്തേണ്ട മരങ്ങ ള്‍

ദൂരെ കുന്നിനു മുകളില്‍ നിന്നവര്‍ ആളിപടരുന്ന കാട്ടുതീ കണ്ടു. വീടിനു മുന്‍പിലെ മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് കണ്ട കുട്ടി നിലവിളിച്ചുകൊണ്ട് ഓടിവന്നു.  കാട്ടില്‍ ജനിച്ചു വളര്‍ന്ന അവനെ സംബന്ധിച്ച് മരങ്ങള്‍ തന്‍റെ സ്വന്തക്കാരായിരുന്നു.  പ്രതിഷേധമായി അവന്‍ മഴു പതിച്ചു തുടങ്ങിയ ഒരു മരത്തി ല്‍ ആശ്ലേഷിച്ചു നിന്നു.  കൂട്ടുകാരന്‍റെ പ്രതിഷേധം കണ്ട് മറ്റു കുട്ടികളും അവന്‍റെ കൂടെ ചേര്‍ന്നു.  ആരെയെല്ലാം പിടിച്ചുമാറ്റി മുതിര്‍ന്നവര്‍ മരങ്ങള്‍ വെട്ടിമാറ്റി.    തിരയടിച്ചുവന്ന കാട്ടുതീ പടരാന്‍ തരുവില്ലാതെ അവിടെ കിതചൊ ടുങ്ങി.  അങ്ങനെ കാടും മനുഷ്യരും രക്ഷപെട്ടു.

സമൂഹത്തില്‍ എല്ലാം നശിപ്പിക്കാന്‍ കഴിയുന്ന കാട്ടുതീകള്‍ ഉണ്ട്.  പ്രത്യക്ഷത്തില്‍ മോശമെന്നു തോന്നുന്ന, എല്ലാവരാലും വിമര്‍ശിക്കപെടുന്ന പ്രവര്‍ത്തി ചെയ്തിട്ടാണെങ്കിലും കാട്ടുതീ കെടുത്തണം.  മരത്തെ കെട്ടിപ്പിടിച്ച കുട്ടിയെപോലെ കൈയ്യടി കിട്ടുന്ന, പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നാവുന്ന പ്രവര്‍ത്തിക ള്‍ ആത്യന്തികമായി എല്ലാം നശിപ്പിക്കുന്ന കാട്ടുതീയെ പടര്‍ത്താനാണുപകരിക്കുക.  പക്വതയില്ലാത്ത ഈ കുട്ടികളും കാട്ടുതീ സൃഷ്ടിച്ചവരും ഫലത്തി ല്‍ ഒരുപോലെ കുറ്റക്കാര്‍ തന്നെ.

കാട് പ്രകൃതിയാണ്.  സംസ്കാരമാണ്.  സ്വാതന്ത്ര്യമാണ്.  ഇവ ഇല്ലാതാക്കുന്ന കാട്ടുതീ എന്താണെങ്കിലും, എന്തുവില കൊടുത്തും ആ തീ കെടുത്തണം.  കുന്നിന്‍ മുകളില്‍ നിന്നവരാണ് കാട്ടുതീ ആദ്യം കണ്ടത്.  സമഗ്രമായി കാര്യങ്ങള്‍ കാണണം.  മരത്തില്‍ കെട്ടിപിടിച്ചു നില്‍ക്കുന്ന കുട്ടി ശരിയുടെ ഭാഗത്തല്ല.  അവന്‍ കാട്ടുതീ പടര്‍ത്താന്‍ സഹായിക്കുന്നവനത്രെ.  തീ കൊളുത്തിയവര്‍ക്ക് അവന്‍ പ്രിയങ്കരനായിരിക്കും. എന്നാല്‍ കാടിനും ഊരിനും അവ ന്‍ ശത്രുവാണ്.

സ്വാതന്ത്ര്യവും ഭയരഹിതമായ മനസ്സുമാണ് സ്വര്‍ഗ്ഗം.  ഭയവും അടിമത്വവും ആയിരിക്കണം നമ്മുക്ക് നരകം.  കാട്ടുതീകളില്‍ വെന്തുപോയ കരച്ചിലുകളെ നാം ഒരിക്കലും മറക്കരുത്.


********

01663--പങ്കാളിക ള്‍ പരസ്പരം വഞ്ചിക്കുന്നതെന്തുകൊണ്ട്?



ബെല്‍ജിയന്‍ സൈക്കോതെറാപ്പിസ്റ്റായ എസ്തേര്‍ പെരേല്‍ (Esther Perel) 2015 മാര്‍ച്ച് മാസം ചെയ്ത ടെഡ് പ്രഭാഷണത്തിന്‍റെ (TED Talk)  തലക്കെട്ടാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  ചുവടെ കൊടുത്തിരിക്കുന്നത് സാര്‍വ്വത്രിക സ്വഭാവമുള്ളതും ഉള്‍ക്കാഴ്ചകള്‍ കൊണ്ട് സമ്പന്നവുമായ ഈ പ്രഭാഷണത്തിന്‍റെ സ്വതന്ത്രപരിഭാഷയും.    



Esther Perel
(പ്രഭാഷണം ആരംഭിക്കുന്നു)
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

എന്തു കാരണത്താലാണ് നാം പങ്കാളിയെ വഞ്ചിക്കുന്നത്?  നിലവിലെ ജീവിതത്തില്‍ സംതൃപ്തരായവര്‍ എന്തുകൊണ്ട് പങ്കാളിയെ വഞ്ചിക്കുന്നു?  'വിശ്വാസവഞ്ചന' എന്നതുകൊണ്ട്‌ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?  അതൊരു താല്‍ക്കാലിക ശാരീരിക ബന്ധമാണോ? ഒരു പ്രണയകഥയാണോ? പണം നല്‍കിയുള്ള ലൈംഗീകബന്ധമാണോ? ചാറ്റ്റൂമില്‍ സംഭവിക്കുന്ന ഒന്നാണോ? സന്തോഷ പര്യവസായിയായ ഒരു മസ്സാജാണോ? സ്നേഹബന്ധത്തില്‍ പെടുമോയെന്നുള്ള ഭയം, വിരസത എന്നീ കാരണങ്ങളാലാണ് പുരുഷന്‍ വിശ്വാസവഞ്ചനയ്ക്ക് മുതിരുന്നതെന്ന് ചിന്തിക്കുന്ന നാം പക്ഷെ എന്തുകൊണ്ടാണ് സ്ത്രീകള്‍ ഇതരബന്ധങ്ങള്‍ തിരഞ്ഞുപോകുന്നത് ഏകാന്തതയും സ്നേഹത്തിനായുള്ള ദാഹവും കൊണ്ടാണെന്ന് ചിന്തിക്കുന്നത്?  ഒരു സ്നേഹബന്ധത്തിന്‍റെ അന്ത്യംകുറിക്കുന്ന ഒന്നാണോ എല്ലായ്പ്പോഴും ഒരു 'അഫയര്‍'.  

ലോകം മുഴുവന്‍ സഞ്ചരിച്ച്, പങ്കാളിയുടെ അവിശ്വസ്തത തകര്‍ത്തുകളഞ്ഞ നൂറുകണക്കിന് ദമ്പതികള്‍ക്കൊപ്പം അവര്‍ക്കുവേണ്ടി ഞാ ന്‍ വളരെയധികം ജോലി ചെയ്തിട്ടുണ്ട്.  ദമ്പതികളുടെ ബന്ധവും സന്തോഷവും വ്യക്തിത്വവും കൊള്ളയടിച്ചില്ലായ്മ ചെയ്യാ ന്‍ അതിലംഘനത്തിന്‍റെതായ ചെറിയൊരു പ്രവൃര്‍ത്തി മതി ̶ ഒരു രഹസ്യബന്ധം.  ഇങ്ങനെയാണെന്നിരിക്കിലും അതിസാധാരണമായ ഈ പ്രവൃര്‍ത്തി ആരാലും വേണ്ട വിധത്തി ല്‍ മനസിലാക്കപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിട്ടുള്ളവര്‍ക്കു വേണ്ടിയാണ് ഈ പ്രഭാഷണം.

വിവാഹം കണ്ടുപിടിച്ച അന്നുതൊട്ടേ വ്യഭിചാരവും ഉണ്ട്; അന്നുതുടങ്ങി അതിനെതിരെയുള്ള വിലക്കും.  വിവാഹത്തിനു അസൂയപ്പെടാന്‍ മാത്രം കഴിയുന്ന തരത്തിലുള്ളതാണ് അവിഹിതബന്ധത്തിലെ തീവ്രത.  ബൈബിളില്‍ രണ്ടുവട്ടം ആവര്‍ത്തിക്കുന്ന ഒരേയൊരു കല്‍പ്പന ഇതു മാത്രമാണ് ̶ ഇതു ചെയ്യുന്നതിനെക്കുറിച്ചാണ് ആദ്യത്തെതെങ്കില്‍ ഇതിനെക്കുറിച്ച് ഒന്നു വെറുതെ ചിന്തിക്കുന്നതിനെപറ്റിയാണ്  രണ്ടാമത്തേത്.  അങ്ങനെയെങ്കില്‍ നാം എങ്ങിനെയാണ് സാര്‍വ്വത്രികമായി വിലക്കപ്പെട്ട ഒന്നും സാര്‍വ്വത്രികമായി ചെയ്യപ്പെടുന്ന ഒന്നും അനുരഞ്ജനത്തി ല്‍ കൊണ്ടുവരിക?

പുരുഷന് ഭവിഷ്യത്തുകളേതുമില്ലാതെ വിവാഹേതര ബന്ധത്തിലേര്‍പ്പെടാനുള്ള ഒരു ലൈസന്‍സ് ചരിത്രത്തിലുടനീളമുണ്ടായിരുന്നു. ജീവശാസ്ത്രപരവും പരിണാമവാദത്തിലധിഷ്ടിതവുമായ ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ പിന്തുണ  പുരുഷന്‍റെ പരസ്ത്രീ ബന്ധത്തിന്‍റെ ആവശ്യകതയെ ന്യായീകരിച്ചു.  വ്യഭിചാരത്തിന്‍റെ അത്രതന്നെ പഴക്കമുണ്ട് ഈ ഇരട്ടത്താപ്പ് നയത്തിനും. യഥാര്‍ത്ഥത്തില്‍ പക്ഷെ, എന്താണ് നടക്കുന്നതെന്ന് ആര്‍ക്കാണ് അറിയുക?  എന്തുകൊണ്ടെന്നാല്‍ സെക്സിന്‍റെ കാര്യം വരുമ്പോള്‍ പെരുപ്പിച്ചുകാണിക്കുകയും വീമ്പുപറയുകയുമാണ് ആണിന്‍റെ ജോലി.  നിഷേധിക്കലും ഒളിക്കലും കുറച്ചുകാണിക്കലുമാണ് പെണ്ണിന്‍റെ പ്രവണത.  പരപുരുഷനെ പ്രാപിച്ചാല്‍ സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന ഒമ്പതോളം രാജ്യങ്ങള്‍ ഇന്നുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

പണ്ടൊക്കെ ഏകപത്നീ വ്രതം എന്നു പറഞ്ഞാല്‍ ഒരു ജീവിതകാലം മുഴുവനേക്കും ഒരു പങ്കാളി മാത്രം എന്നായിരുന്നു അര്‍ത്ഥം.   ഇന്നാകട്ടെ അത് ഒരു നേരം ഒരു പങ്കാളി മാത്രം എന്നായി മാറിയിരിക്കുന്നു. [ഓഡിയന്‍സ് കൈയടിക്കുന്നു]

ഞാന്‍ പറയുന്നതെന്തെന്നു വച്ചാല്‍, നിങ്ങള്‍ പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്: "എന്‍റെ ഓരോ ദാമ്പത്യബന്ധത്തിലും ഞാന്‍ ഏകപത്നീ വ്രതം കാത്തുസൂക്ഷിക്കുന്നുണ്ട്." [ചിരിക്കുന്നു]


മുന്‍പൊക്കെ വിവാഹശേഷമായിരുന്നു ആദ്യമായി നമ്മള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.  ഇന്നുപക്ഷെ നമ്മള്‍ മറ്റുള്ളവരുമായുള്ള  ലൈംഗികബന്ധം ഉപേക്ഷിക്കുന്ന ചടങ്ങായി മാറി വിവാഹം.

സത്യത്തില്‍ ഏകപത്നീവ്രതവും സ്നേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല.  സന്താനം തന്‍റെതാണോ എന്നുറപ്പ് വരുത്താനും തന്‍റെ മരണശേഷം പശുക്കള്‍ ആര്‍ക്കു ലഭിക്കണമെന്ന് തീരുമാനിക്കുന്നതിനും പുരുഷന്‍ സ്ത്രീയുടെ വിശ്വസ്തതയെ ആശ്രയിച്ചു എന്നതാണ് ഏകപത്നീവ്രതത്തിനു പിന്നിലെ യാഥാര്‍ഥ്യം.  എത്ര ശതമാനം ആളുകള്‍ അവിശ്വസ്തത കാണിക്കുന്നുണ്ടെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.  ഈ കോണ്‍ഫറസില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയപ്പോള്‍ തൊട്ട് എന്നോടുള്ള ചോദ്യം ഇതാണ്. [ഓഡിയന്‍സിനോട് ചിരിച്ചുകൊണ്ട്] നിങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞത്.  എന്നാല്‍ അവിശ്വസ്തതയുടെ നിര്‍വ്വചനം കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. സെക്സ്റ്റിംഗ്(ലൈംഗിക സന്ദേശങ്ങളുടെ കൈമാറ്റം), അശ്ലീലചിത്രം കാണല്‍, ഡേറ്റിംഗ് വെബ്സൈറ്റുകളില്‍ രഹസ്യമായി സജീവമായിരിക്കുക തുടങ്ങിയവയെല്ലാം അവിശ്വസ്തതയുടെ പരിധിയില്‍ വരും.  എന്താണ് അവിശ്വസ്തതയെന്നു പറയുന്ന, സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിര്‍വ്വചനമില്ല.  കൂടാതെ, രണ്ടുകാലില്‍ നടക്കുന്ന വൈരുധ്യങ്ങളാണ് നാം.  അതുകൊണ്ടുതന്നെ നമ്മളില്‍ 95 ശതമാനം പേരും പറയും തങ്ങളുടെ പങ്കാളി അവിഹിതബന്ധം മറച്ചുവയ്ക്കുന്നത് തെറ്റാണെന്ന്. ഇത്തരമൊരു ബന്ധം നമ്മുക്കുണ്ടെങ്കില്‍ ഇതു തന്നെ നമ്മളും ചെയ്യുമെന്ന് നമ്മളില്‍  അത്രയും ശതമാനം തന്നെ സമ്മതിക്കുകയും ചെയ്യും.

അവിഹിതബന്ധത്തിന്‍റെ ഈ നിര്‍വ്വചനം ആണെനിക്കിഷ്ടം ̶ മൂന്ന് പ്രധാന ഘടകങ്ങളെ ഇതൊരുമിച്ച് കൊണ്ടുവരുന്നു: ഒരു രഹസ്യസ്വഭാവമുള്ള ബന്ധം (ഇതാണ് അവിഹിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത്); വ്യത്യസ്ത അളവുകളിലുള്ള ഒരു വൈകാരിക ബന്ധം; ഒരു ലൈംഗികചേര്‍ച്ച. ഇതില്‍ ലൈംഗികചേര്‍ച്ചയാണ് ഇവിടത്തെ പ്രധാന വാക്ക്. എന്തുകൊണ്ടെന്നാല്‍ വൈകാരികകമ്പനം കാരണം ചെയ്യുന്നതായി നിങ്ങള്‍ സങ്കല്‍പ്പിക്കുന്ന ഒരു ചുംബനംപോലും മണിക്കൂറുകളോളമുള്ള യഥാര്‍ത്ഥ ലൈംഗികബന്ധത്തിനു തുല്യം തീക്ഷ്ണവും മാന്ത്രികവുമാകാം. മാര്‍സെല്‍ പ്രൂസ്ത് പറഞ്ഞതുപോലെ മറ്റൊരു വ്യക്തിയല്ല മറിച്ച് നമ്മുടെ ഭാവനയാണ് പ്രണയത്തിനുത്തരവാദി. 


അവിഹിതത്തിലേര്‍‍പ്പെടുകയെന്നത് മുന്‍പൊന്നും സാധ്യമായിരുന്നിട്ടില്ലാത്തവണ്ണം എളുപ്പമാണിന്ന്.  ഇന്ന് ഒരു രഹസ്യം സൂക്ഷിക്കുകയെന്നത് മുന്‍കാലങ്ങളെ തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും പ്രയാസകരവുമാണ്.  ഇതിനുമുന്‍പൊരിക്കലും അവിശ്വസ്തത ഇത്രയുമധികം മനസ്സിനെ ഉപദ്രവിച്ചിട്ടുമില്ല. വിവാഹം ഒരു സാമ്പത്തിക വ്യാപാരബന്ധമായിരുന്ന കാലത്ത്, നമ്മുടെ സാമ്പത്തികസുരക്ഷയ്ക്കൊരു ഭീഷണിയായിരുന്നു വിവാഹേതരബന്ധങ്ങള്‍.  വിവാഹം ഒരു പ്രണയസജ്ജീകരണമായതിനാല്‍ ഇണയുടെ അവിശ്വസ്തത നമ്മുടെ വൈകാരികസുരക്ഷയെ ഇന്ന് ഭീഷണിപ്പെടുത്തുന്നു.  വൈരുധ്യമെന്നു പറയട്ടെ, നാം മുന്‍കാലങ്ങളില്‍ അവിഹിതബന്ധത്തിലേക്കു തിരിയാറുണ്ടായിരുന്നു ̶ അവിടെയായിരുന്നു നാം യഥാര്‍ത്ഥ പ്രണയം തിരഞ്ഞത്.  ഇന്നു പക്ഷെ നാം വിവാഹത്തില്‍ പ്രണയമന്വേഷിക്കുന്നു ̶ എന്നാല്‍ അവിഹിതബന്ധം അതിനെ തകര്‍ക്കുന്നു.

ഇന്ന് അവിശ്വസ്തത മൂന്ന് രീതികളിലാണ് വ്രണപ്പെടുത്തുന്നത്. നമ്മുടെ എണ്ണമറ്റ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു വ്യക്തിയിലേക്ക് തിരിയുകയെന്നൊരു കാല്‍പ്പനികമാതൃക നമ്മുക്കുണ്ട്.  ഈ കാല്‍പ്പനികമാതൃക അനുസരിച്ച് ആ വ്യക്തി എന്‍റെ എതിരറ്റ പ്രണയിതാവ്, എന്‍റെ പ്രാണസുഹൃത്ത്, എന്‍റെ ഏറ്റവും മികച്ച രക്ഷകര്‍ത്താവ്, എന്‍റെ രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നയാള്‍, എന്‍റെ വൈകാരികപങ്കാളി, എനിക്ക് ബൗദ്ധികസമശീര്‍ഷ/സമശീര്‍ഷന്‍ തുടങ്ങിയവയായിരിക്കണം.  എല്ലാം ഞാനാണ്: തെരഞ്ഞെടുക്കപ്പെട്ടയാള്‍, അവിഭാജ്യഘടകം, പകരംവെക്കാനാകാത്തത് ̶ ആ ഒരാള്‍ ഞാനാണ്. എന്നാല്‍ പങ്കാളിയുടെ അവിശ്വസ്തത പറയുന്നു ഞാന്‍ ഇതൊന്നും അല്ല എന്ന്. പരമമായ വഞ്ചനയാണത്.  പ്രണയത്തിന്‍റെ കാല്‍പ്പനികതയെ തകര്‍ത്തുകളയുന്നു പങ്കാളിയുടെ അവിശ്വസ്തത. ചരിത്രത്തിലുടനീളം ഈ അവിശ്വസ്തത വേദനാജനകമായ ഒന്നായിരുന്നു.  വഞ്ചിക്കപ്പെട്ട പങ്കാളിയില്‍  ഇന്നിത് പക്ഷെ മിക്കപ്പോഴും കടുത്ത മാനസികാഘാതം സൃഷ്ടിക്കുന്നു, കാരണം പങ്കാളിയുടെ അവിശ്വസ്തത നമ്മുടെ വ്യക്തിത്വബോധത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്.  


എന്‍റെ പേഷ്യന്റ്റ് ഫെര്‍ണാണ്ടോ, അയാള്‍ തകര്‍ന്നിരിക്കുന്നു.  അയാള്‍ തുടരുന്നു: "ഞാന്‍ കരുതി എന്‍റെ ജീവിതത്തെ എനിക്കറിയാമെന്ന്.  നീയാരായിരുന്നെന്ന്, ദമ്പതികള്‍ എന്നനിലയില്‍ നാമാരായിരുന്നെന്ന്, ഞാനാരായിരുന്നെന്ന് എനിക്കറിയാമെന്നു ഞാന്‍ കരുതി.  ഇന്നിപ്പോള്‍ എല്ലാറ്റിനേയും ഞാന്‍ ചോദ്യം ചെയ്യുന്നു." 
അവിശ്വസ്തത ̶ വിശ്വാസത്തിന്‍റെ ലംഘനവും ഒരു സ്വത്വപ്രതിസന്ധിയുമാണ്.
"ഇനിയൊരിക്കലെങ്കിലും എനിക്കു നിന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാനാകുമോ?", അയാള്‍ ചോദിക്കുന്നു. "എതെങ്കിലുമൊരാളെ ഇനിയെനിക്ക് എന്നെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?"

നിക്കിനൊപ്പമുള്ള തന്‍റെ ജീവിതകഥ പങ്കുവയ്ക്കുന്ന നേരം എന്‍റെ പേഷ്യന്റ്റ് ഹീതറും പറഞ്ഞതിതു തന്നെ.  വിവാഹബന്ധത്തില്‍ കുട്ടികള്‍ രണ്ട്.  നിക്ക് ഒരു ബിസിനെസ്സ് ട്രിപ്പിന് യാത്രപറഞ്ഞിറങ്ങി അധികം കഴിഞ്ഞില്ല, കുഞ്ഞുങ്ങളുമായി നിക്കിന്‍റെ ഐപാഡില്‍  കളിച്ചുകൊണ്ടിരുന്ന ഹീതര്‍ സ്ക്രീനില്‍ ഒരു മെസ്സേജ് പ്രത്യക്ഷപ്പെടുന്നത് കാണുന്നു: "നിന്നെ കാണാതിരിക്കാനാവുന്നില്ല."  അസാധാരണമായിരിക്കുന്നല്ലോ, അവള്‍ ചിന്തിക്കുന്നു, കുറച്ചുമുമ്പ് നമ്മള്‍ യാത്രപറഞ്ഞതല്ലേയുള്ളൂ.  അപ്പോള്‍ അടുത്ത സന്ദേശമെത്തുന്നു: "നിന്നെ ഈ കൈകളാല്‍ പുണരാന്‍ എനിക്ക് തിടുക്കമാകുന്നു."  ഈ സന്ദേശങ്ങള്‍ തനിക്കുവേണ്ടിയല്ലെന്ന് ഹീത ര്‍ തിരിച്ചറിയുന്നു. എന്നോട് ഹീതര്‍ പറയുന്നു അവളുടെ പിതാവിനും അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്.  പോക്കറ്റില്‍ ഒരു രസീത്, കോളറില്‍ അല്‍പ്പം ലിപ്സ്റ്റിക് എന്നിവയാണ് അവളുടെ അമ്മ പക്ഷെ, കണ്ടെത്തിയത്.  ഹീതര്‍, അവള്‍ ചികഞ്ഞുനോക്കുന്നു; പ്രകടിപ്പിക്കപ്പെട്ട ആഗ്രഹങ്ങളും കൈമാറിയ ഫോട്ടോകളും നൂറുകണക്കിന് സന്ദേശങ്ങളും അവള്‍ കണ്ടെത്തുന്നു.  നിക്കിന്‍റെ രണ്ടുവര്‍ഷക്കാലത്തെ അവിഹിതബന്ധത്തിന്‍റെ വര്‍ണ്ണശബളമായ വിശദാംശങ്ങള്‍ അവള്‍ക്കുമുന്‍പില്‍ ഒരു വെള്ളിത്തിരയിലെന്നപോലെ ചുരുളഴിയുന്നു.  ഡിജിറ്റല്‍ യുഗത്തിലെ അവിഹിതബന്ധങ്ങള്‍ ആയിരം ക്ഷതങ്ങള്‍ ഏറ്റുള്ള മരണമാണെന്ന് ഹീതര്‍ പങ്കുവച്ച ഈ അനുഭവം എന്നെക്കൊണ്ടു ചിന്തിപ്പിച്ചു.
  
ഈ നാളുകളില്‍ നാം നേരിടുന്ന മറ്റൊരു വൈരുധ്യം ഉണ്ട്.  ഉദാത്ത പ്രണയമാതൃക കാരണം മറ്റെങ്ങും കാണാത്തൊരു വേവലാതിയി ല്‍ നാം നമ്മുടെ പങ്കാളിയുടെ പാതിവ്രത്യത്തെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.  എന്നാല്‍ അവിഹിതങ്ങളിലേക്ക് വഴിതെറ്റാനുള്ള പ്രവണത മറ്റൊരു കാലത്തും നമ്മുക്കിത്രയും ശക്തമായി ഉണ്ടായിട്ടില്ല.  പുതിയതരം ആസക്തികള്‍ നമ്മുക്കുണ്ടായതല്ല ഇതിനു കാരണം.  മറിച്ച്, നമ്മുടെ ആഗ്രഹാഭിലാഷങ്ങളെല്ലാം പിന്തുടര്‍ന്നു പ്രാവര്‍ത്തികമാക്കാന്‍ നമ്മുക്കവകാശമുണ്ടെന്നു നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നതാണ് കാരണം.  എന്തുകൊണ്ടെന്നാല്‍ ഇന്നത്തെ സംസ്കാരത്തില്‍ ഏതുവിധേനയും സന്തോഷവാനായിരിക്കാന്‍ എനിക്കവകാശമുണ്ട്.  സന്തോഷമില്ലായ്മ കാരണമായിരുന്നു മുന്‍പൊക്കെ നാം വിവാഹമോചനം നേടിയിരുന്നതെങ്കില്‍ ഇന്ന് ഉള്ളതിനു പുറമേ 'കൂടുതല്‍' സന്തോഷത്തിനു വേണ്ടിയാണ് വിവാഹമോചനം. ഏറ്റവും വലിയ നാണക്കേടായിരുന്നു മുന്‍കാലങ്ങളില്‍ വിവാഹമോചനം സമ്മാനിച്ചിരുന്നതെങ്കില്‍, പുതിയകാലത്ത് വേര്‍പിരിയാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നിട്ടും വീണ്ടും ഒരുമിച്ചു കഴിയുന്നതാണ് അപമാനം.  നിക്കിനെ താന്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞാല്‍ തന്‍റെ സുഹൃത്തുക്കള്‍ തന്നെ കുറ്റക്കാരിയെന്നു വിധിക്കുമെന്ന് ഭയന്നതുകാരണം  ഹീതറിന് നടന്നതൊന്നും അവരോടു പറയാന്‍ കഴിഞ്ഞില്ല.  ചെന്നിടത്തെല്ലാം ഒരേയൊരു ഉപദേശമാണ് അവള്‍ക്കു കിട്ടുന്നത്: 'ഭര്‍ത്താവിനെ ഉപേക്ഷിക്ക്'.  നായയെ വഴിയി ല്‍ കളയുക. ഇനി സാഹചര്യം നേരേ തിരിച്ചാണെന്നു കരുതുക. ഹീതറിന്‍റെ അതേ അവസ്ഥതന്നെയാകും  അപ്പോള്‍ നിക്ക് നേരിടുന്നതും.  ബന്ധം വേര്‍പെടുത്തി പോകാതിരിക്കുന്നതാണ് പുതിയകാലത്തെ 'അപമാനം'.


വിവാഹ മോചനം നേടാമെന്നിരിക്കെ പിന്നെ എന്തുകൊണ്ടാണ് വിവാഹേതര അവിഹിതബന്ധങ്ങള്‍  സംഭവിക്കുന്നത്‌?  നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിവാഹബന്ധത്തിന് എന്തെങ്കിലും കുറവുകളും കുഴപ്പങ്ങളും ഉള്ളതുകൊണ്ടാകും പങ്കാളി വഞ്ചിക്കുന്നത് എന്നാണ് പൊതുവേയുള്ള അനുമാനം.  ദശലക്ഷക്കണക്കിനു വരുന്ന ദാമ്പതികളിലെല്ലാവരും രോഗികളാകാന്‍ വഴിയില്ല.  ആസക്തി ശമിപ്പിക്കാന്‍ അലഞ്ഞുനടക്കുന്നത് തടയിടാന്‍ പര്യാപ്തമായ കുറ്റമറ്റ വിവാഹബന്ധം ഉണ്ടെന്നുള്ള ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ യുക്തിചിന്ത പോകുന്നതിങ്ങനെയാണ്: ആവശ്യമായതെല്ലാം വീട്ടില്‍ കിട്ടിയാല്‍ പിന്നെ മറ്റെങ്ങും അവ തിരഞ്ഞു പോകേണ്ടതില്ല. എന്നാല്‍ ആസക്തിക്ക് അതിന്‍റേതായ അളവുകോലുണ്ടെങ്കിലോ?  ഒരു നല്ല വിവാഹബന്ധത്തിന് നല്‍കാനാകുന്നതിനപ്പുറം കാര്യങ്ങളുണ്ടെങ്കില്‍?  സന്തോഷമുള്ള ദമ്പതികള്‍പോലും അവിഹിതബന്ധത്തി ല്‍ ഏര്‍പ്പെടുന്നെങ്കില്‍ അതിന്‍റെ പിന്നിലെന്താണ് കാരണം?   

ഞാന്‍ ചികിത്സിക്കുന്നവരില്‍ മഹാഭൂരിപക്ഷവും വിഷയാസക്തിക്ക് അടിമകളായവരല്ല.  ഏകപത്നീ വ്രതത്തില്‍ (കുറഞ്ഞപക്ഷം അവരുടെ പങ്കാളിയുടെ കാര്യത്തിലെങ്കിലും) അടിയുറച്ചു വിശ്വസിക്കുന്നവരാണ് അവര്‍.  അവര്‍ പക്ഷെ, തങ്ങളുടെ മൂല്യങ്ങളും തങ്ങളുടെ പെരുമാറ്റവും പരസ്പരം ഏറ്റുമുട്ടുന്നതായി തിരിച്ചറിയുന്നു.  ദശാബ്ദങ്ങളോളം വിശ്വസ്തരായി ജീവിച്ചുപോരുന്ന ഇവര്‍, ഒരിക്കലും തങ്ങള്‍ മറികടക്കില്ലെന്നു കരുതിപോന്നിരുന്ന പരിധി, എല്ലാം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞുകൊണ്ട്, ഒരുനാള്‍ ലംഘിക്കുന്നു. നൈമഷികമായ ഏതൊന്നിനു വേണ്ടിയാണിത്?  അവിഹിതബന്ധം എന്ന പ്രവൃത്തി വഞ്ചനയാണ്; ആഭിലാഷത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും ആവിഷ്കാരം കൂടിയാണത്. ദുരന്തത്തിന്‍റെയും നഷ്ടത്തിന്‍റെയും നേരം നഷ്ടപെട്ടുപോയ ആര്‍ജ്ജവം തിരിച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമം, എപ്പോഴോ ഇല്ലാതായിപ്പോയ നമ്മളെത്തന്നെ വീണ്ടെടുക്കാനുള്ള ആഗ്രഹം,   ലൈംഗീകതീവ്രത, ആധികാരികത, സ്വാതന്ത്ര്യം, പുതുമ, വൈകാരികബന്ധം തുടങ്ങിയവയ്ക്കായുള്ള അഭിവാഞ്ജ എന്നിവയാണ് അവിഹിതബന്ധത്തിന്‍റെ ഹൃദയഭാഗത്ത് നിങ്ങള്‍ക്കു കാണാനാവുക. 


എന്‍റെ പേഷ്യന്റ്റ് പ്രിയയെ കുറിച്ചാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.  പ്രിയ വിവാഹിതയാണ്.  അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നു.  ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീ.  കുടിയേറ്റക്കാരായ തന്‍റെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവള്‍, നല്ല മാതാവ്, നല്ല ഭാര്യ, നല്ല പെണ്‍കുട്ടി എന്നിങ്ങനെ തന്നില്‍നിന്ന് പ്രതീക്ഷിക്കപെട്ടതെല്ലാം ഇക്കാലമത്രയും ഒരിക്കലും വീഴ്ചകൂടാതെ താന്‍ ചെയ്തിട്ടുണ്ടെന്ന് പ്രിയ എന്നോടു പറഞ്ഞു.  'സാന്‍ഡി കൊടുങ്കാറ്റില്‍' മുറ്റത്തുവീണ മരം മുറിച്ചുമാറ്റിയ മരംവെട്ടുകാരനോട് പ്രണയത്തിലായി അവള്‍. ട്രക്ക് ഓടിക്കുന്ന, ശരീരമാകെ പച്ചകുത്തിയ അയാള്‍, അവളുടെ നേരെ വിപരീതമായിരുന്നു എന്തുകൊണ്ടും.  എന്നാല്‍ തന്‍റെ നാല്‍പ്പത്തേഴാം വയസ്സിലെ പ്രിയയുടെ രഹസ്യപ്രണയം തനിക്കൊരിക്കലും ആസ്വദിക്കാന്‍ കഴിയാതിരുന്ന യവ്വനത്തെ പ്രതിയുള്ളതായിരുന്നു. പ്രിയയുടെ കഥ എടുത്തു കാണിക്കുന്നത് നാം മറ്റൊരാളുടെ നോട്ടത്തിനുവേണ്ടി കാംഷിക്കുമ്പോള്‍ നമ്മുടെ പങ്കാളിയില്‍ നിന്നുമല്ല,  മറിച്ച്, കാലക്രമേണ നമ്മള്‍ ആയിത്തീര്‍ന്ന വ്യക്തിയില്‍ നിന്നുമാണ് നാം മുഖം തിരിക്കുന്നതെന്നത്രെ. ഇവിടെ മറ്റൊരാളെ തിരയുന്നതിനുപരി നാം അന്വേഷിക്കുന്നത് നമ്മുടെതന്നെ പുതിയൊരു വ്യക്തിത്വത്തെയാണ്‌.


അവിഹിതബന്ധത്തില്‍ പെട്ടുപോയ ലോകത്തെങ്ങുമുള്ള ആളുകള്‍ എപ്പോഴും എന്നോട് പറയുന്ന ഒരു കാര്യമിതാണ്:  അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം ഉത്സാഹമനുഭവപ്പെടുന്നു.  ഡോക്ടര്‍ പറഞ്ഞ അശുഭവാര്‍ത്ത, അകാലത്തില്‍ വിടപറഞ്ഞ സുഹൃത്ത്, മാതാപിതാക്കളുടെ മരണം തുടങ്ങി സമീപകാലത്തുണ്ടായിട്ടുള്ള നഷ്ടങ്ങളെക്കുറിച്ചുള്ള കഥകള്‍ അവര്‍ പറയും എന്നോട്.  മരണം, നശ്വരത എന്നിവ അവിഹിതബന്ധത്തിന്‍റെ നിഴലായുണ്ട്.  കാരണം അവ ചില ചോദ്യങ്ങളുയര്‍ത്തുന്നു: ഇത്രയുമേയുള്ളോ? ഇതില്‍ കൂടുതല്‍ കാണുമോ?  വരാന്‍ പോകുന്ന ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വിരസമായ ഇതേജീവിതം എനിക്ക് തുടരേണ്ടി വരുമോ?  ആ 'ഇത്' ഇനിയെന്നെങ്കിലും എന്‍റെ ജീവിതത്തില്‍ അനുഭവിക്കാനാകുമോ?  നിയന്ത്രണരേഖ ലംഘിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒരുപക്ഷെ, ഇതൊക്കെയാകാമെന്ന് ചിന്തിക്കാന്‍ ഞാന്‍ പ്രേരിപ്പിക്കപെടുന്നു.  ചില അവിഹിതബന്ധങ്ങള്‍ മരവിപ്പിനെ തോല്‍പ്പിക്കാനുള്ള ഒരു ശ്രമവും മരണത്തിനുള്ള മറുമരുന്നുമാണ്.


നിങ്ങള്‍ വിചാരിച്ചേക്കാവുന്നതിന് നേര്‍വിപരീതമായി അവിഹിതബന്ധങ്ങള്‍ ലൈംഗീകതയി ല്‍ അധിഷ്ടിതമല്ല.  മറിച്ച്, അതു സ്വന്തം പ്രാധാന്യം അനുഭവവേദ്യമാക്കാനും മറ്റൊരാള്‍ക്ക് പ്രിയപ്പെട്ടതാണെന്ന് തോന്നാനും ശ്രദ്ധാകേന്ദ്രമാകാനും ഉള്ള ആഗ്രഹത്തിലധിഷ്ടിതമത്രെ.  അവിഹിതബന്ധത്തിന്‍റെ ഘടന, ഒരിക്കലും കമിതാവിനെ സ്വന്തമാക്കാനാവില്ലെന്ന തിരിച്ചറിവ് നിങ്ങളുടെ ആസക്തിയെ ആളിക്കത്തിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നുണ്ടാകാം വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളുടെ ഇടയില്‍  അവിഹിതബന്ധങ്ങള്‍ സംഭവിക്കുന്നില്ല എന്ന്.  പക്ഷെ, തികഞ്ഞ സ്വാതന്ത്ര്യമുള്ള അവിടെയുമുണ്ട് അവിശ്വസ്തത.  ഏകപത്നീവ്രതത്തെക്കുറിച്ചും അവിശ്വസ്തതയെക്കുറിച്ചുമുള്ള സംഭാഷണങ്ങള്‍ തമ്മി ല്‍ വ്യത്യാസമുണ്ട്.  യാഥാര്‍ത്ഥ്യം എന്താണെന്നുവച്ചാല്‍, മറ്റുലൈംഗീക പങ്കാളികള്‍ അനുവദനീയമാണെന്നിരിക്കിലും വിലക്കപ്പെട്ടതിനുവേണ്ടിയുള്ള ആസക്തി നമ്മെ വശീകരിക്കുന്നു.  ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുമ്പോള്‍, നാമിഷ്ടപ്പെടുന്നതു നാം ചെയ്യുകയാണെന്നുള്ള  തോന്നല്‍ നമ്മുക്കുണ്ടാകുന്നു.  അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ തങ്ങളുപയോഗിക്കുന്ന മനോധൈര്യത്തിന്‍റെയും  ഭാവനാശേഷിയുടെയും കൂസലില്ലായ്മയുടെയും പത്തിലൊന്ന് തങ്ങളുടെ ദാമ്പത്യബന്ധത്തിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവരെന്നെ വന്നുകാണേണ്ടി വരികയില്ലായിരുന്നെന്ന് ഞാനെന്‍റെ ചില പേഷ്യന്‍റ്സിനോട് പറഞ്ഞിട്ടുണ്ട്. (ചിരിക്കുന്നു) 


വിശ്വാസവഞ്ചന ഏല്‍പ്പിക്കുന്ന മുറിവ് നാമെങ്ങനെയുണക്കും?  ആഴത്തിലോടുന്നു ആഗ്രഹം. വഞ്ചന ആഴത്തില്‍ വേരിറക്കുന്നു.  എന്നാലിവ സുഖപ്പെടുത്താം.  തകര്‍ന്നുകൊണ്ടിരിക്കുന്ന ദാമ്പത്യങ്ങളുടെ മരണമണിയാണ് ചില അവിഹിതബന്ധങ്ങള്‍.  എന്നാല്‍ മറ്റുചിലവ നമ്മെ പുതിയ സാധ്യതകളിലേക്കു നയിക്കുന്നു.  വിവാഹേതരബന്ധം സംഭവിച്ചിട്ടുള്ള ദാമ്പത്യങ്ങളില്‍ ഭൂരിഭാഗം ദമ്പതികള്‍ ഒരുമിച്ചു കഴിയുന്നത് തുടരും.  പേരിനുമാത്രം ദമ്പതികളായി തുടരുന്നു ഇതിലൊരു വിഭാഗം.  ഈ പ്രതിസന്ധി എന്നാല്‍ ഒരു അവസരമാക്കി മാറ്റിയെടുക്കുന്നു ബാക്കിയുള്ളവര്‍.  ഇതൊരു ഫലപ്രദമായ അനുഭവമാക്കുന്നതില്‍ അവര്‍ വിജയിക്കും.  വഞ്ചിക്കപ്പെട്ട പങ്കാളിയുടെ കാര്യത്തിലാണ് ഇതു കൂടുതല്‍ ശരി.  ആ പങ്കാളി തന്നെ വഞ്ചിച്ചയാളോട് മിക്കപ്പോഴും  ഇങ്ങനെ പറയും: "എനിക്ക് കൂടുതല്‍ വേണ്ടായിരുന്നെന്നു നീ കരുതുന്നുണ്ടോ?  ഞാനല്ല പക്ഷെ അതു ചെയ്തത്."  പങ്കാളിയുടെ അവിഹിതബന്ധം വെളിപ്പെട്ട സ്ഥിതിക്ക് അവര്‍ക്കും ഇനി കൂടുതല്‍ ആവശ്യപ്പെടാം.  അതുവരേക്കും പാലിച്ചുപോന്ന ഉത്തമപങ്കാളിയെന്ന, അവര്‍ക്കുതന്നെ ഒരുപക്ഷെ സ്വീകാര്യമല്ലാതിരുന്ന ആ പദവി അവര്‍ക്കിനി  ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല.

ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം, ധാരാളം ദമ്പതികള്‍ ഒരവിഹിതബന്ധത്തിന്‍റെ ദുരന്തപര്യവസാനത്തിനു ശേഷംവരുന്ന ദിവസങ്ങളില്‍, വന്നുചേര്‍ന്ന പുതിയ ക്രമത്തിന്‍റെ ഫലമായി, ദശാബ്ദങ്ങളോളമായി ഇല്ലാതിരുന്ന ഗുണങ്ങളായ ആത്മാര്‍ഥതയും ഒന്നും മറച്ചുവയ്ക്കാത്ത പ്രകൃതവും ഉള്‍ച്ചേര്‍ന്ന അര്‍ത്ഥവത്തായ, ആഴത്തിലുള്ള  സംഭാഷണങ്ങളിലേര്‍പ്പെടുന്നു.  ലൈംഗീകതയില്‍ തീരെ താത്പര്യക്കുറവ് പരസ്പരം കാട്ടിയിരുന്ന പങ്കാളികള്‍ പൊടുന്നനെ കിടക്കയില്‍ അത്യുത്സാഹമുള്ളവരായി മാറുന്നു.  ഈ മാറ്റം എവിടെ നിന്നുവരുന്നെന്ന് അവര്‍ക്കറിയില്ല.  നഷ്ടപ്പെടുമോയെന്ന ഭയത്തിലടങ്ങിയിരിക്കുന്ന എന്തോ ഒന്ന് ആസക്തിയെ ആളിക്കത്തിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്‌.  അതുപിന്നെ പൂര്‍ണ്ണമായും ഒരു നൂതനസത്യത്തിനു വഴിമാറുന്നു. 


ഒരു രഹസ്യബന്ധം വെളിച്ചത്ത് വരുമ്പോള്‍, ദമ്പതികള്‍ ചെയ്യാനാകുന്ന നിര്‍ദ്ദിഷ്ടകാര്യങ്ങള്‍ എന്തൊക്കെയാണ്?  കുറ്റക്കാരന്‍ തെറ്റ് ഏറ്റുപറയുന്നിടത്താണ് മുറിവുണങ്ങാന്‍ തുടങ്ങുന്നത്.  അവിശ്വസ്തത കാട്ടിയ പങ്കാളി, അതായത് നിക്കിനെ സംബന്ധിച്ച് അവിഹിതബന്ധം നിര്‍ത്തുകയെന്നുള്ളതാണ്‌ ചെയ്യേണ്ട ഒരു കാര്യം. എന്നാലേറ്റവും പ്രധാനപ്പെട്ടത് തന്‍റെ ഭാര്യയെ വഞ്ചിച്ചതിലുള്ള പശ്ചാത്താപവും കുറ്റബോധവും പ്രകടിപ്പിക്കുകയെന്നുള്ളതാണ്.  ഞാന്‍ നിരീക്ഷിച്ച ഗൗരവമുള്ള ഒരു വസ്തുത, ഇങ്ങനെയുള്ള പലരും സ്വന്തം പങ്കാളിയെ വഞ്ചിച്ചതില്‍ കടുത്ത മനസ്താപം ഉള്ളവരാണെങ്കിലും ആ പ്രത്യേക അനുഭവത്തെക്കുറിച്ച് അവര്‍ക്ക് തീരെ കുറ്റബോധമുണ്ടാകുന്നില്ല.  ഈ വ്യത്യാസം വളരെ പ്രധാനമത്രെ.  നിക്ക് തന്‍റെ വിവാഹബന്ധത്തിന്‍റെ കെട്ടുറപ്പിനുവേണ്ടി ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.  അതിര്‍വരമ്പുകളുടെ സരക്ഷകനാകണം കുറച്ചുകാലം അയാള്‍.  സംഭവിച്ച തെറ്റിനെക്കുറിച്ചുള്ള സംസാരം ഇടയ്ക്കിടെ ആരംഭിക്കേണ്ട ഉത്തരവാദിത്വം നിക്കിന്‍റെതാണ്.  ഇങ്ങനെ ചെയ്യുന്നതുവഴി ഹീതര്‍ മുഴുവ ന്‍ സമയവും  അതെക്കുറിച്ചാലോചിച്ച് മനസ്സുവേദനിക്കുന്നതും അവിശ്വസ്തതയുടെ കാര്യം നിക്ക് വിസ്മരിച്ചുപോകുമെന്ന ഭയത്തില്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നതിനു അവള്‍ കിണഞ്ഞുശ്രമിക്കുന്നതും ഒഴിവാക്കാനാകും.  നിക്ക് ചെയ്യുന്ന, തനിക്കു സംഭവിച്ച തെറ്റിനെക്കുറിച്ചുള്ള ഈ സംസാരം അതില്‍ത്തന്നെ ഹീതറിന് ഭര്‍ത്താവിലുള്ള വിശ്വാസപുന:സൃഷ്ടിയുടെ ആരംഭമാകുന്നു.              

ഹീതറിനെ സംബന്ധിച്ച്, അല്ലെങ്കില്‍ വിശ്വാസവഞ്ചനയ്ക്കിരയായ പങ്കാളികളെ സംബന്ധിച്ച് തങ്ങളുടെ പ്രാധാന്യം വീണ്ടും അനുഭവവേദ്യമാക്കുന്ന കാര്യങ്ങളി ല്‍ മുഴുകേണ്ടതും സ്നേഹം കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും തങ്ങള്‍ക്കു ചുറ്റും വലയം തീര്‍ക്കേണ്ടതും വ്യക്തിത്വവും അര്‍ത്ഥവും ആനന്ദവും തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തികളി ല്‍ വ്യാപൃതരാകേണ്ടതും അത്യന്താപേക്ഷിതമാത്രെ.  എവിടെയായിരുന്നു നിങ്ങള്‍ ഏതിടത്തുവച്ചാണ് അതു ചെയ്തത് എപ്പോഴൊക്കെ? കിടക്കയില്‍ എന്നേക്കാള്‍ മെച്ചമാണോ അവള്‍? തുടങ്ങിയ അറപ്പുളവാക്കുന്ന വിശദാംശങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ നിയന്ത്രിച്ചു നിര്‍ത്തുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം.  ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ വേദനയുളവാക്കാനും  ഉറക്കം നഷ്ടപ്പെടുത്താനും മാത്രമാണ്‌ ഉപകരിക്കുക. ഇതിനു പകരം അന്വേഷണാത്മക ചോദ്യങ്ങള്‍ എന്നു ഞാന്‍ പേരിട്ടിരിക്കുന്ന ചോദ്യങ്ങളിലേക്കു ചുവടു മാറ്റുക.  ഇവ ആഴത്തില്‍ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കുന്നു:  ഈ ബന്ധത്തെ എത്രമാത്രം നിങ്ങള്‍ വിലമതിക്കുന്നു എന്‍റെ സാമീപ്യത്തില്‍ കഴിയാതിരുന്ന എന്തൊക്കെയാണ് അവിടെ നിങ്ങള്‍ക്ക് അനുഭവിക്കാനും പ്രകടിപ്പിക്കാനും കഴിഞ്ഞത് വീട്ടില്‍ തിരിച്ചെത്തിയപ്പോ ള്‍ നിങ്ങള്‍ക്കെന്തു തോന്നി എന്താണ് ഞങ്ങളില്‍ നിങ്ങള്‍ വിലമതിക്കുന്നത് ഇത് അവസാനിച്ചതില്‍ സന്തോഷമുണ്ടോ നിങ്ങള്‍ക്ക്?   


ഓരോ രഹസ്യബന്ധവും ദാമ്പത്യത്തെ പുന:നിര്‍വ്വചിക്കും.  ഇതിന്‍റെ പരിണിതഫലമെന്തെന്നു തീരുമാനിക്കേണ്ടത് ഓരോ ദമ്പതികളുമാണ്.  രഹസ്യബന്ധങ്ങള്‍ എല്ലാകാലവും ഇവിടെയുണ്ടാകും; അവ ഇല്ലാതാകാന്‍ പോകുന്നില്ല. അവഗണിച്ചും, വെറുപ്പ്‌ പ്രകടിപ്പിച്ചും, താത്പര്യക്കുറവു കാണിച്ചും, അക്രമാസക്തരായും പലതരത്തില്‍ നമ്മുക്ക് പങ്കാളിയെ വഞ്ചിക്കാം.  ലൈംഗീകവഞ്ചന പങ്കാളിയെ വേദനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നുമാത്രമാണ്.  മറ്റൊരുതരത്തി ല്‍ പറഞ്ഞാല്‍, വിവാഹത്തിന്‍റെ ഇര എല്ലായിപ്പോഴും  അവിഹിതബന്ധത്തിന്‍റെ ഇര ആകണമെന്നില്ല.
നിങ്ങള്‍ ഞാ ന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നു.  നിങ്ങളിപ്പോള്‍ ചിന്തിക്കുന്നതെന്തെന്ന് എനിക്കറിയാം: ' സംസാരത്തില്‍ ഇവര്‍ക്ക് ഫ്രഞ്ച് ചുവയുണ്ട്, ഇവര്‍ രഹസ്യബന്ധത്തിന് അനുകൂലമായിരിക്കും.' (ചിരിക്കുന്നു)  എന്നാ ല്‍ നിങ്ങള്‍ക്കു തെറ്റി.  ഫ്രഞ്ചുകാരിയല്ല ഞാ ന്‍.  രഹസ്യബന്ധത്തെ ഞാ ന്‍  അനുകൂലിക്കുന്നുമില്ല. അവിഹിതത്തിന്‍റെ പരിണിതഫലമായി ചിലനല്ലകാര്യങ്ങ ള്‍ സംഭവിക്കാമെന്നു ഞാ ന്‍ ചിന്തിക്കുന്നത് കാരണം പലരും എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യം, ഞാ ന്‍ അത് ആളുകള്‍ക്ക് റെക്കമെന്‍റ്  ചെയ്യുന്നുണ്ടോ എന്നാണ്.  കാന്‍സ ര്‍ നിങ്ങള്‍ക്കു ഞാ ന്‍ റെക്കമെന്‍റ് ചെയ്താല്‍പ്പോലും നിങ്ങള്‍ക്കൊരു അവിഹിതബന്ധം ഞാ ന്‍ റെക്കമെന്‍റ് ചെയ്യില്ല. ഇങ്ങനെയാണെങ്കിലും രോഗബാധിതരായ ആളുക ള്‍, രോഗം പുതിയൊരു കാഴ്ചപ്പാട് തങ്ങള്‍ക്കു നല്‍കിയതിനെക്കുറിച്ച് മിക്കപ്പോഴും പറയുന്നത് നമ്മുക്കറിയാവുന്ന ഒരു കാര്യമാണ്.  ഈ കോ ണ്‍ഫറ ന്‍സില്‍ വന്നപ്പോള്‍തൊട്ട്, ദാമ്പത്യത്തിലെ അവിശ്വസ്തതയെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കാ ന്‍ പോകുന്നതെന്നറിഞ്ഞപ്പോ ള്‍ തൊട്ട്, ആളുക ള്‍ എന്നോട് ചോദിക്കു ന്ന ചോദ്യം 'അനുകൂലമായോ പ്രതികൂലമായോ' എന്നതാണ്. ഞാന്‍ പറഞ്ഞു: "അതെ".  (ചിരിക്കുന്നു)
രണ്ടു വീക്ഷണകോണുകളിലൂടെ ഞാന്‍ വിവാഹേതര രഹസ്യബന്ധങ്ങളെ കാണുന്നു: വേദനയും വഞ്ചനയും ഒരു വശത്ത്, വളര്‍ച്ചയും സ്വയം കണ്ടെത്തലും മറുവശത്ത്.  അതുകൊണ്ടുതന്നെ, വെളിപ്പെട്ട ഒരു അവിഹിതബന്ധത്തിന്‍റെ വേദനയിലൂടെ കടന്നുപോകുന്ന ദമ്പതിക ള്‍ എന്നെ കാണാ ന്‍ വരുമ്പോ ള്‍ അവരോടു ഞാന്‍ പറയുന്നതിതാണ്: ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍, നമ്മുക്ക് രണ്ടോ മൂന്നോ വിവാഹബന്ധങ്ങളോ പ്രേമബന്ധങ്ങളോ ഉണ്ടാകും.  നമ്മില്‍ ചിലര്‍ ഈ ബന്ധങ്ങളിലേര്‍പ്പെടാന്‍ പോകുന്നത് ഒരൊറ്റ വ്യകതിയോടു മാത്രമാകും. നിങ്ങളുടെ ആദ്യവിവാഹം അവസാനിച്ചിരിക്കുന്നു.  രണ്ടാമത് ഒരെണ്ണം ഒരുമിച്ചു പടുത്തുയര്‍ത്താന്‍ മനസ്സുണ്ടോ നിങ്ങള്‍ക്ക്?
നന്ദി.

(ഓഡിയന്‍സ് എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു.) 
*************************        

01629--സ്റ്റീവ് ബാനന്‍ : ഒരു വലതുപക്ഷ ചിന്ത



സ്റ്റീവ് ബാനന്‍
 ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ ബിസിനസ്സ് പഠനം, ഏഴുവര്‍ഷം  അമേരിക്കന്‍ നാവികസേനയില്‍ ഓഫീസര്‍, ഗോള്‍ഡ്‌മാന്‍ സാഷസില്‍ ഇന്‍വസ്റ്റ്മെന്‍റ് ബാങ്കര്‍, ഹോളിവുഡ് നിര്‍മ്മാതാവ്,  വൈറ്റ്ഹൗസിലെ നയതന്ത്രജ്ഞന്‍, അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ പ്രധാന ഉപദേഷ്ടാവ് തുടങ്ങി പ്രായം ചെല്ലുന്നതിനനുസരിച്ച് സംഭവബഹുലമായിക്കൊണ്ടിരിക്കുന്ന ഒരു സെന്‍സേഷനല്‍  ജീവിതത്തിനുടമയാണ് സ്റ്റീവ് ബാനന്‍.  തിന്മയുടെ പ്രതീകമെന്ന് ട്രംപിനെ വിമര്‍ശിച്ചവര്‍ പോലും ബാനനെ കൂടെക്കൂട്ടരുതെന്നുള്ള അപേക്ഷയുമായി 'പ്രസിഡണ്ട്‌ ഇലക്ട്' ട്രംപിനെ  ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് സ്റ്റീവ് ബാനനെന്ന വ്യക്തിത്വം എതിര്‍ച്ചേരിയില്‍ എത്രമാത്രം ഭീതിയുണര്‍ത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.  അമേരിക്ക കടക്കെണിയിലാണെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിനു വേണ്ടി ഒരമേരിക്കന്‍ പൗരനായ എ ന്‍ജിനീയര്‍ ജോലി ഒഴിയേണ്ടിവരുന്നതിനെക്കുറിച്ചും രാജ്യത്തുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ പങ്കിനെക്കുറിച്ചും  മറ്റു രാജ്യങ്ങളിലെ അനാവശ്യ സൈനിക നടപടികളിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കാരണം മധ്യവര്‍ഗ്ഗ അമേരിക്കക്കാരന് താങ്ങാനാവാത്ത തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ബാനന്‍ സംസാരിക്കുമ്പോള്‍ തങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്യുന്ന ബാനനെ ദേശീയവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും വിമര്‍ശിക്കുകയാണ് അമേരിക്കന്‍ ഇടതുപക്ഷ മാധ്യമങ്ങള്‍.             

ട്രംപ് - ബാനന്‍ സഖ്യം

ട്രംപിനെ വിളിച്ച പേരുകള്‍ തന്നെയാണ് ബാനെനെയും വിമര്‍ശകര്‍  വിളിക്കുന്നത്‌.  യാഥാസ്ഥിതിക രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള  ട്രംപിന്‍റെ പ്രചാരണത്തിനു പിന്നില്‍ ബാനന്‍റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്.  "ഞാനൊരു രാഷ്ട്രീയക്കാരനല്ല", "വീണ്ടും അമേരിക്കയെ മഹത്തരമാക്കും നാം", "ആദ്യം അമേരിക്ക" തുടങ്ങിയ ഉത്സാഹമുണര്‍ത്തുന്ന  ട്രംപിന്‍റെ ഇലക്ഷന്‍ പ്രസ്താവനകളും മുസ്ലിം അഭയാര്‍ഥികള്‍ക്കുള്ള നിരോധനം, മെക്സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയിലെ മതില്‍ തുടങ്ങിയ വിവാദ തീരുമാനങ്ങളും ബാനന്‍റെ ഉപദേശത്തിന്‍റെ ഫലമാണ്. 'ടീ പാര്‍ടി' പ്രസ്ഥാനത്തിന്‍റെ മീറ്റിങ്ങുകളില്‍ കേട്ട ബാനന്‍റെ തീപ്പൊരി പ്രസംഗങ്ങളി ല്‍ വികാരപ്രകടനങ്ങളെക്കാള്‍ കൂടുതല്‍ സ്ഥിതിവിവരക്കണക്കുകളുടെ അവതരണമാണുള്ളത്‌.  ഈ പ്രസ്ഥാനത്തിന്‍റെ ആശയങ്ങളുടെ വാഹകനാകാന്‍ ട്രംപിനാകും എന്നതുകൊണ്ടാണ് ട്രംപിന്‍റെ സംഘത്തില്‍ ബാനന്‍ എത്തിയത്.                            

ടീ പാര്‍ടി പ്രസ്ഥാനം

ഒരു രാഷ്ട്രീയ പ്രസ്ഥാനമാണിത്. ഇവരറിയപ്പെടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ ഇവര്‍ക്കുള്ള സ്ഥാനത്തിന്‍റെയും ഇവരുടെ യാതാസ്ഥിതിക നിലപാടുകളുടെയും പേരിലാണ്.  ഗവണ്മെന്‍റ് ചെലഴിക്കുന്നത് നിയന്ത്രിച്ച്‌  ദേശീയകടവും ഫെഡറല്‍ ബജറ്റ് കമ്മിയും കുറയ്ക്കുകയെന്നതും നികുതി കുറച്ചുകൊണ്ട് വരികയെന്നതുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.     


മാധ്യമങ്ങളുടെ നോട്ടപ്പുള്ളി

ഡൊണാള്‍ഡ് ട്രംപിന്‍റെ ഇലക്ഷ ന്‍കാംപയിന്‍ നടത്തിപ്പിന്‍റെ അമരക്കാരനായി വന്നതോടെയാണ് സ്റ്റീവ് ബാനന്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.  അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ അതിനും മുന്‍പുതന്നെ ബാനന്‍ ഒരു വിവാദപുരുഷനായിരുന്നു.  അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്‍റെ പ്രധാന നയതന്ത്രജ്ഞനായും ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടതോടെ സ്റ്റീവ് ബാനന്‍ ഇടതുപക്ഷ അമേരിക്കന്‍ മാധ്യമങ്ങളുടെ കടുത്ത ആരോപണങ്ങള്‍ക്കിരയായി. വാഷിങ്ങ്ടന്‍ പോസ്റ്റും CNN-ഉം തുടങ്ങിയ മാധ്യമഭീമര്‍ വ്യക്തിവിരോധം തീര്‍ക്കുന്നവരെപ്പോലെ സ്റ്റീവ് ബാനനെ വിമര്‍ശിച്ചു.  ട്രംപുമായുള്ള ബാനന്‍റെ കൂട്ടുചേര ല്‍  ഒരു അവിശുദ്ധ കൂട്ടുകെട്ടായി ചിത്രീകരിക്കപ്പെട്ടു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളുമുപയോഗിച്ച് വാദങ്ങളുന്നയിക്കേണ്ടതിനു പകരം പേരുകള്‍ വിളിച്ചും ആരോപണങ്ങള്‍ ആക്രോശിച്ചുമാണ് ഈ മാധ്യമങ്ങള്‍  ബാനനെ നേരിടുന്നത്. 

ഓള്‍ട്ട്-റൈറ്റ്

"ഓള്‍ട്ട്-റൈറ്റിനു (Alt-Right) വളരാനുള്ള പ്ലാറ്റ്ഫോം ആണ് ഞങ്ങള്‍" എന്ന 2016-ല്‍ പ്രസ്താവനയാണ് ആദ്യമായി ബാനനെ ഒരുപറ്റം മാധ്യമങ്ങളുടെ ഇരയാക്കി മാറ്റിയത്.  ഇവിടെ 'ഞങ്ങള്‍' എന്നതുകൊണ്ട്‌ ബാനന്‍ ഉദേശിച്ചത് 'ബ്രെയിറ്റ്ബാര്‍ട്ട്' എന്ന ന്യൂസ് നെറ്റ് വര്‍ക്കിനെയാണ്.  'ഓള്‍ട്ട ര്‍നേറ്റിവ് റൈറ്റ്' (Alternative Right) എന്ന തീവ്രവലതുപക്ഷ പ്രസ്ഥാനത്തിന്‍റെ  ചുരുക്കരൂപമാണ് 'ഓള്‍ട്ട്-റൈറ്റ്'.   അമേരിക്കന്‍ പൊതുധാരാ യാഥാസ്ഥിതികതയെ എതിര്‍ക്കുന്ന ഇവര്‍ക്ക് ഒരു ഔപചാരിക തത്വസംഹിതയില്ല.  വെളുത്തവര്‍ഗ്ഗ ദേശീയവാദം (white nationalism),  വെളുത്തവര്‍ഗ്ഗ മേല്‍ക്കോയ്മ, ഇസ്ലാമോഫോബിയ,  ജൂതവിരോധം, സ്ത്രീവിദ്വേഷം, സ്വവര്‍ഗ്ഗരതിവിരോധം,   പാരമ്പര്യവാദം തുടങ്ങിയവയെല്ലാം 'ഓള്‍ട്ട്-റൈറ്റ്'-ന്‍റെ കാഴ്ചപ്പാടുകളായി കരുതപ്പെടുന്നു.   

ബാനന്‍ പറഞ്ഞതും എന്നാല്‍ മാധ്യമങ്ങള്‍ മറച്ചുവച്ചതുമായ  കാര്യങ്ങളുണ്ട്.  യാഥാര്‍ഥ്യത്തെ ബാനന്‍ ഇങ്ങനെ വിശദീകരിക്കുന്നു: "'ഓള്‍ട്ട്-റൈറ്റി'-ല്‍ വര്‍ഗ്ഗീയ വാദികളുണ്ടോ?  തീര്‍ച്ചയായും. നോക്കൂ, വെളുത്തവര്‍ഗ്ഗ ദേശീയവാദികളായ കുറച്ചുപേര്‍ 'ഓള്‍ട്ട്-റൈറ്റ്'-ന്‍റെ  ചില തത്വങ്ങളില്‍ ആകൃഷ്ടരാണോ?  ചിലപ്പോള്‍ ആയിരിക്കാം. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ജൂതവിരോധികളുണ്ടോ (anti-Semitic)? ഉണ്ടായിരിക്കാം.  ശരിയല്ലേ?  പുരോഗമന ഇടതുപക്ഷത്തിന്‍റെയും തീവ്ര ഇടതുപക്ഷത്തിന്‍റെയും ചില തത്വങ്ങള്‍ ചില തെറ്റായ ഘടകങ്ങളെ ആകര്‍ഷിക്കുന്നതുപോലെ തന്നെയാണിതും."    
         

ബ്രെയിറ്റ്ബാ ര്‍ട്ട്

ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട്
വാര്‍ത്തയും അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കുന്ന, ഇസ്രയേലിനും സ്വാതന്ത്ര്യത്തിനും അനുകൂലമായി നിലകൊള്ളുകയെന്ന ലക്ഷ്യത്തോടെ 2007-ല്‍  ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട് സ്ഥാപിച്ച ഒരു അമേരിക്ക ന്‍ വലതുപക്ഷ വെബ്സൈറ്റാണ് 'ബ്രെയിറ്റ്ബാര്‍ട്ട് ന്യൂസ്‌ നെറ്റ്‌വര്‍ക്ക്'.  2007-ലെ തന്‍റെ ഇസ്രയേ ല്‍ സന്ദര്‍ശനത്തിനിടെയാണ് ബാനന്‍റെ അടുത്ത സുഹൃത്തായ ഇദ്ദേഹത്തിന് ഈ ആശയമുദിച്ചത്. ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട് 2012-ല്‍ അന്തരിച്ചു. പിന്നീട് എക്സിക്യൂട്ടീവ് ചെയര്‍മാനായി വന്ന സ്റ്റീവ് ബാനന്‍റെ നേതൃത്വത്തിന്‍ കീഴില്‍   യൂറോപ്പിലെ 'പോപ്പുലിസ്റ്റ് റൈറ്റ്', അമേരിക്കയിലെ 'ഓള്‍ട്ട്-റൈറ്റ്' എന്നീ പ്രസ്ഥാനങ്ങളുടെ സുഹൃത്തായി മാറി 'ബ്രെയിറ്റ്ബാര്‍ട്ട്'.  തീവ്രവലതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ 'ബ്രെയിറ്റ്ബാര്‍ട്ട്' വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ലേഖകരുടെ മാത്രം കാഴ്ച്ചപ്പാടാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. 
    

ദേശീയ വാദം

യൂറോപ്പിലെ സ്വത്വ പ്രസ്ഥാനങ്ങളെ (identity movements) നോക്കിയാല്‍ അവയില്‍ മിക്കതും അടിസ്ഥാനപരമായി പോളിഷ് സ്വത്വമോ അല്ലെങ്കില്‍ ജര്‍മ്മന്‍ സ്വത്വമോ ആയിരിക്കുമെന്ന് ബാനന്‍ നിരീക്ഷിക്കുന്നു.  വെള്ളക്കാരന്‍ മാത്രമുള്ള ഒരു രാജ്യമല്ല ബാനന്‍റെ ദേശീയവാദം ലക്ഷ്യമിടുന്നത്.  അമേരിക്കയില്‍ പലനിറക്കാരും പലദേശക്കാരും പലമതക്കാരും ഉണ്ട്. പൗരത്വം, സ്വത്ത് വാങ്ങല്‍ എന്നീ കാര്യങ്ങളില്‍ അറബ് രാജ്യങ്ങളിലുള്ളതുപോലെയുള്ള കടുത്ത നിയന്ത്രണങ്ങളൊന്നും അമേരിക്കയിലില്ല. ഇതൊന്നുമല്ല ബാനന്‍റെ ദേശീയവാദം ചര്‍ച്ചാവിഷയമാക്കുന്നത്. ഒരു പൗരസമൂഹം എന്ന നിലയ്ക്ക് അമേരിക്കക്കുണ്ടാകേണ്ട കെട്ടുറപ്പിനെക്കുറിച്ചാണ് ബാനന്‍റെ ചര്‍ച്ച.  ബാനന്‍റെ ദേശീയവാദം അഭിസംബോധന ചെയ്യുന്നത് സിലിക്കന്‍ വാലിയിലെ 80% സി.ഇ.ഓ.മാരും ഏഷ്യക്കരാകുന്നതിലെ പന്തികേടും, മതതീവ്രവാദികളുള്‍പ്പെടെയുള്ളവരുടെ  അഭയാര്‍ഥി പ്രവാഹവും, മെക്സിക്കന്‍ ക്രിമിനലുകളുടെ കുടിയേറ്റവും ഒക്കെയാണ്. 
  

വിമര്‍ശനങ്ങളും മറുപടിയും

മാധ്യമങ്ങള്‍ പറയുന്നതുപോലെ എന്തെങ്കിലുമാണ് ബാനന്‍ എന്ന്  ഒരു സംശയമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബാനനെ തന്‍റെ കൂടെ കൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ലായിരുന്നെന്നു ട്രംപ് പറഞ്ഞു.  ബാനനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്നോട്ടുവരുന്നത് ബാനന്‍റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. പാക് വംശജനായ ഒരു മുസ്ലിം ആണെന്നിരിക്കെ തന്നെ ജോലിക്കെടുക്കാന്‍ തയ്യാറായ ബാനനില്‍ മുസ്ലിം വിരോധം ഒട്ടും തന്നെയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ബ്രെയിറ്റ്ബാ ര്‍ട്ടിന്‍റെ ലണ്ടനിലെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ റഹീം കസ്സാം.  ലിസ് ബേണി, റോണ്‍ ഡേര്‍മര്‍, ബേണി മാര്‍ക്കസ്, അലന്‍ ഡേര്‍ഷോവിറ്റ്‌സ് തുടങ്ങിയ പ്രമുഖ ജൂതര്‍ ബാനനെ ജൂതന്മാരുടെ അടുത്ത സുഹൃത്തായാണ് വിശേഷിപ്പിക്കുന്നത്. 
               
സ്റ്റീവ് ബാനന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്.  തനിക്കു പകരമെത്തിയ ഏഷ്യക്കാരായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ അതറിഞ്ഞുകൊണ്ടുതന്നെ പരിശീലിപ്പിക്കേണ്ടിവന്ന അമേരിക്കന്‍ പൗരന്‍റെ കരഞ്ഞുകൊണ്ട്‌ സങ്കടം പറച്ചിലും രാഷ്ട്രീയക്കാരന്‍റെ പിടിപ്പുകേടുകൊണ്ട് വര്‍ധിക്കുന്ന നികുതിയടച്ച്‌ പൊറുതിമുട്ടിയ പൗരന്‍റെ രോഷവും അമേരിക്കന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം ബലികൊടുക്കേണ്ടിവരുന്നതിലെ വിരോധാഭാസവും ഒക്കെച്ചേര്‍ന്നുള്ള ഒരു ചെറുത്തുനില്‍പ്പാണ് സ്റ്റീവ് ബാനന്‍. അമേരിക്ക മാറുകയാണ്.  ഒപ്പം ലോകവും. 

                 

Labels

Addison (4) ADJECTIVES (1) ADVERBS (1) Agatha Christie (1) American Literature (6) APJ KALAM (1) Aristotle (9) Bacon (1) Bakhtin Mikhail (3) Barthes (8) Ben Jonson (7) Bernard Shaw (1) BERTRAND RUSSEL (1) Blake (1) Blogger's Corner (2) BOOK REVIEW (2) Books (2) Brahman (1) Charles Lamb (2) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (3) Cultural Materialism (1) Daffodils (1) Deconstruction (3) Derrida (2) Doctor Faustus (5) Dr.Johnson (5) Drama (4) Dryden (14) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) English Lit. Drama (7) English Lit. Essays (3) English Lit.Poetry (210) Ethics (5) F.R Lewis (4) Fanny Burney (1) Feminist criticism (9) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) GILLES DELEUZE (1) Gosson (1) GRAMMAR (8) gramsci (1) GREENBLATT (1) HAROLD BLOOM (1) Hemmingway (2) Henry James (1) Hillis Miller (2) HOMI K. BHABHA (1) Horace (3) I.A.Richards (6) Indian Philosophy (8) Indian Writing in English (2) John Rawls (1) Judaism (25) Kant (1) Keats (1) Knut Hamsun (1) Kristeva (2) Lacan (3) LINDA HUTCHEON (1) linguistics (4) LIONEL TRILLING (1) Literary criticism (191) literary terms (200) LOGIC (7) Longinus (4) LUCE IRIGARAY (1) lyric (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Matthew Arnold (12) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (3) Modernism (1) Monroe C.Beardsley (2) Mulla Nasrudin Stories (190) MY POEMS (17) Narratology (1) New Criticism (2) NORTHROP FRYE (1) Norwegian Literature (1) Novel (1) Objective Types (8) OSHO TALES (3) PAUL DE MAN (1) PAUL RICOEUR (1) Petrarch (1) PHILOSOPHY (4) PHOTOS (9) PIERRE FÉLIX GUATTARI (1) Plato (5) Poetry (13) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Psychoanalytic criticism (4) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Samuel Daniel (1) Samuel Pepys (1) SANDRA GILBERT (1) Saussure (12) SCAM (1) Shakespeare (157) Shelley (2) SHORT STORY (1) Showalter (8) Sidney (5) SIMONE DE BEAUVOIR (1) SLAVOJ ZIZEK (1) SONNETS (159) spenser (3) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (10) TED TALK (1) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) tragedy (1) UGC-NET (10) Upanisads (1) Vedas (1) Vocabulary test (7) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) WOLFGANG ISER (1) Wordsworth (14) എന്‍റെ കഥകള്‍ (2) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (6) ഭഗവത്‌ഗീതാ ധ്യാനം (1)