ഭഗവത്‌ഗീതാ ധ്യാനം
ശ്ലോകം - 1
അന്ധരാജാവ് ധൃതരാഷ്ട്രര്‍
ഇവിടെ അന്ധമായ മനസാണ്. സഞ്ജയന്‍ നിഷ്‌പക്ഷമായ
ആത്മപരിശോധനയും. കൗരവ ര്‍ മനസ്സിന്റെ
ക്ഷുദ്രശീലങ്ങളും. ശുദ്ധവിവേചന
ബുദ്ധിയാകുന്നു പഞ്ചപാണ്ഡവര്‍. കര്‍മ്മനിരതമായ
ശരീരം കുരുക്ഷേത്രം. പാണ്ഡവ-കൗരവ യുദ്ധത്തിന്‍റെ ഫലമെന്തെന്നു ധൃതരാഷ്ട്രര്‍ സഞ്ജയനോടു
ചോദിക്കുന്നു.
ആത്മജ്ഞാനത്തില്‍
വളരാനാഗ്രഹിക്കുന്ന ഒരാള്‍ തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ നിഷ്പക്ഷതയോടെ
സ്വയം ചോദിക്കുന്ന ചോദ്യത്തിന്റെ ആലങ്കാരികാവിഷ്കാരമാത്രെ ധൃതരാഷ്ട്രരുടെ
ചോദ്യം.
സത്യസന്ധമായ
ആത്മപരിശോധനയുടെ സമയം ഒരുവ്യക്തി തന്‍റെ ഓരോ പ്രവര്‍ത്തിയെയും വിശകലനം
ചെയ്യുന്നു. ഓരോ കര്‍മ്മവും ഓരോ
യുദ്ധമാകുമ്പോള്‍ ശരീരമാകുന്ന കുരുക്ഷേത്രത്തില്‍ ഇരുവശങ്ങളിലായി അണിനിരന്നു നില്‍ക്കുന്നത്
ഇന്ദ്രിയാനുഭൂതിയെന്ന ഒരു സൈന്യവും ആത്മനിയന്ത്രണമെന്ന എതിര്‍സൈന്യവുമത്രെ. ഇതില്‍
ആധിപത്യം ആര്‍ക്കെന്നാണ് വിലയിരുത്തല്‍ .
സഞ്ജയന്‍ ആത്മപരിശോധനയുടെ
പ്രതീകമാണ്. . "സ്വയം കീഴടക്കിയവന്‍" അഥവാ
"സമ്പൂര്‍ണ വിജയി" എന്നാണ് അക്ഷരാര്‍ത്ഥം. ദൈവിക ഉള്‍ക്കാഴ്ചയാണ് സഞ്ജയന്‍. വ്യാസമുനി
'മഹാഭാരത'ത്തില്‍ സഞ്ജയനെ അവതരിപ്പിക്കുന്നത് യുദ്ധമുഖത്തെവിടെയും നടക്കുന്നതെന്തും
വിശദാംശങ്ങള്‍ സഹിതം മനസ്സിലാക്കാന്‍ തക്കവിധം ആത്മ്മീയവരം ഉള്ളയാളായിട്ടാണ്. സംഭവങ്ങള്‍
നടക്കുന്ന മുറയ്ക്ക് വിവരണം നിര്‍വഹിക്കപ്പെടുന്നതുകൊണ്ട് ധൃതരാഷ്ട്രരുടെ ജിജ്ഞാസ വര്‍ത്തമാന
കാലത്തിലുള്ള ഒരു ചോദ്യമാകുമെന്നാണ് നാം കരുതുക.
എന്നാല്‍ വ്യാസമുനി മന:പൂര്‍വ്വം സഞ്ജയനെക്കൊണ്ട് ഭൂതകാലത്തില്‍ ഒരു പുനരവലോകനമെന്ന
നിലയ്ക്കാണ് സംഭവവിവരണം നടത്തിക്കുന്നത്.
[Courtesy : Sri Sri Paramahansa Yogananda]
ഭഗവത്‌ഗീത വടക്കേയിന്ത്യയി ല്‍ നടന്ന
ഒരു ചരിത്രയുദ്ധത്തെ സാന്ദര്‍ഭികമായിപരാമ ര്‍
ശിക്കുന്നെന്നെയുള്ളൂ. വ്യാസമുനി
വിവരിക്കുന്നത് ഒരു വിശ്വൈക