'ഇലിയാറ്റിക് ' എന്ന ദർശനസംഘത്തിലെ അവസാനത്തെ പ്രമുഖ ചിന്തകനായിരുന്നു ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെലീസ്സസ്. മാറ്റമില്ലാത്തതും ഏകവുമായ സമ്പൂർണ്ണതയാണ് ആത്യന്തികസത്യമെന്ന പർമീനിഡീസിന്‍റെ തത്വവിചാരത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ സംഘമാണിത്. എങ്കിൽ തന്നെയും യാഥാർത്ഥ്യം അതിരുകളില്ലാത്തതും അനന്തവുമാണെന്ന് ഈ ചിന്തകൻ വിശ്വസിച്ചു. ക്രിസ്തുവിനുമുമ്പ് 440-441 -ൽ അഥീനിയരുടെമേൽ വിജയംവരിച്ച സമോസിലെ സാമിയൻ കപ്പൽപടയുടെ കമാണ്ടറായും അറിയപ്പെടുന്നു മെലീസ്സസ്.