Pages

01754--സെനോഫനീസ് [Xenophanes of Colophon]

തത്വചിന്തകനും കാവ്യഗായകനുമായിരുന്നു സെനോഫനീസ്.  ഏഷ്യാമൈനറിൽ നിന്ന് തെക്കൻ ഇറ്റലിയിലെ 'ഇലിയ'യിലേക്കു കുടിയേറിപ്പാർത്ത ഇദ്ദേഹമാണ് അനക്സിമെനീസിന്റെ തത്വശാസ്ത്രത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ആശയങ്ങളെ ആദ്യമായി പുറത്തു കൊണ്ടുവന്നത്. പല ദൈവങ്ങൾക്കു സ്ഥാനം നൽകുന്ന അന്നത്തെ ജനകീയ വിശ്വാസത്തെ വിമർശിച്ചുകൊണ്ട് സെനോഫനീസ് പറഞ്ഞു, മനുഷ്യൻ സ്വന്തം ഛായയിലാണ് ഈ ബഹുദൈവങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന്.  അനശ്വരനും പ്രപഞ്ചത്തെ ഭരിക്കുന്നവനുമായ ദൈവം ഏകനാണ്. ഏറ്റവും ശക്തനായിരിക്കുന്നതുകാരണം ദൈവത്തിനു തന്നേക്കാൾ ശക്തി കുറഞ്ഞ ഒന്നിൽ നിന്ന് ഉത്ഭവിക്കാനാവില്ലെന്നും സെനോഫനീസ് വാദിച്ചു. ഒന്നുമില്ലായമയിൽ നിന്ന് ഒന്നിനും ഉത്ഭവിക്കാനാവില്ലെന്നും നിലനിൽക്കുന്ന ഒന്നിനും തന്നെ ഇല്ലായ്മ ചെയ്യപ്പെടാനാവില്ലെന്നും ഉള്ള പ്രത്യക്ഷപ്രമാണത്തെ അവലംബമാക്കിയായിരുന്നു ഈ വാദം.
.