ചിന്ത മനുഷ്യന്‍റെ ലോകം വിശാലവും മനുഷ്യത്വമുള്ളതുമാക്കുന്നു. മുന്‍പേ നടന്നവരുടെ കാല്‍പ്പാടുകള്‍ വഴികാട്ടികളാണ്. ഓരോ ചിന്തകരെയും അറിയുന്നത് ചിന്തയുടെ ചരിത്രം പഠിക്കലാണ്. ആദ്യകാല ചിന്തകരുടെ പല സിദ്ധാന്തങ്ങളും തികച്ചും ബാലിശങ്ങളെന്നു ഇന്നു നമുക്ക് തോന്നാമെങ്കിലും ചിന്തയുടെ ശൈശവകാലത്തെ ധൈഷണിക വിപ്ലവങ്ങളായിരുന്നു ഇവയെല്ലാം.