SUBSCRIBE TO MY YOUTUBE CHANNEL

Search This Blog

01666--ഇന്ത്യന്‍ ജനസംഖ്യാപെരുപ്പം അഥവാ ആസനത്തില്‍ മുളച്ച ആല്‍മരം

നമ്മുടെ ഭൂമിയുടെ ജൈവപരിസ്ഥിതികളിലെല്ലാം തന്നെ ജനസംഖ്യാ വര്‍ദ്ധനവ്‌  ഏല്‍പിച്ച കനത്ത ആഘാതം ഭയമുളവാക്കുന്ന തരത്തില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.  [ഡേവിഡ് റോക്ക്ഫെല്ലര്‍] 
ഒരു ഇന്ത്യന്‍ ചിത്രം 
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാകിസ്ഥാനോ അഴിമതിയോ മതതീവ്രവാദമോ കള്ളപ്പണമോ അല്ല. അതു ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പമാണ്.  എന്തുകൊണ്ടാണ് എന്നിട്ട് ആരും ഇപ്പോള്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്യാത്തത്?  ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പത്തെ പരാമര്‍ശിക്കുന്നവര്‍ തന്നെ എപ്പോഴും ഇതൊരു നേട്ടമായാണ് അവതരിപ്പിക്കുന്നത്‌.  ആസനത്തില്‍ മുളച്ച ആലിനെക്കുറിച്ചുള്ള പഴഞ്ചൊല്ല് ഇവിടെ അര്‍ത്ഥവത്താകുന്നു.   'മനുഷ്യസമ്പത്ത്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ വിപത്ത് എന്തുകൊണ്ടാണ് കാണേണ്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത്?  ആരാണ് പെരുകുന്ന ജനസംഖ്യ ഒരനുഗ്രഹമായി കരുതുന്നത്?  ഇന്ത്യന്‍ സമൂഹത്തിലെ ഏതൊക്കെ ഘടകങ്ങളാണ് ജനസംഖ്യാപെരുപ്പം ത്വരിതപ്പെടുത്തുന്നത്?  ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ള മതങ്ങളും രാഷ്ട്രീയ സംഘടനകളും ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടെന്താണ്‌?  സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരവലോകനമാണ് ഈ ലേഖനം നടത്തുന്നത്.  എന്നെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു മെഡിക്കല്‍ കോളജ് കാഴ്ചയാണ്. കാര്യങ്ങള്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ അതു വരും തലമുറകളോടു ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നുള്ള തിരിച്ചറിവാണ് ഇതില്‍ പ്രധാനം.   

ഒരു മെഡിക്കല്‍ കോളജ് കാഴ്ച.   

'ജനസമൃദ്ധി'യുടെ ഭാരതം  
  
2013-ലെ കണക്കനുസരിച്ച്  ഇന്ത്യയില്‍ നൂറ്റിയിരുപതു  കോടിയിലധികം  (1.252 ബില്ല്യന്‍) ജനങ്ങളുണ്ട്‌.  ഇതില്‍ ഏതാണ്ട് എഴുപതു ശതമാനവും ഇന്ത്യന്‍ ഗ്രാമങ്ങളിലത്രെ ജീവിക്കുന്നത്.  എത്ര കൂടുതല്‍ മക്കളുണ്ടോ അത്രയുമധികം  വരുമാനം എന്ന ചിന്താഗതിയാണ്   ഇന്ത്യന്‍ ഗ്രാമങ്ങളിലെ മിക്ക മാതാപിതാക്കള്‍ക്കും.  ബാല്യം വിട്ടുമാറാത്ത കുട്ടികളെ പട്ടണങ്ങളില്‍ പലയിടങ്ങളിലായി  ജോലിക്കു നിര്‍ത്തിയിട്ട് അവരുടെ ശമ്പളം വാങ്ങിയെടുക്കാന്‍  മാസാദ്യം വണ്ടികയറിപോകുന്ന ധാരാളം പേരുണ്ട്.  വിദ്യഭ്യാസമില്ലായ്മയും ദാരിദ്ര്യവുമാണ് ഇതിനു പിന്നിലെ രണ്ടു പ്രധാന കാരണങ്ങള്‍.  പരമാവധി മക്കളെയുണ്ടാക്കാന്‍   ആഹ്വാനം ചെയ്യുന്ന മതങ്ങളും ഇവിടെ കുറ്റക്കാര്‍ തന്നെ.  മതം വളരുന്നത്‌ നന്മ പ്രവര്‍ത്തിയിലൂടെ എന്നതിനേക്കാള്‍ സന്താനോല്‍പ്പാദാനത്തിലൂടെയാകണമെന്ന് വാശിപിടിക്കുന്ന മത നേതാക്കള്‍ ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു.   സ്ഥിതിവിവരക്കണക്കുകള്‍ നമ്മുക്ക് വ്യക്തമായ ചിത്രം ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്.ഈ  ഗ്രാഫില്‍ കൊടുത്തിരിക്കുന്നത് കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയാണ്.  2022 ആകുമ്പോഴേക്കും ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാംസ്ഥാനത്തെത്തും.    താണ ജീവിത നിലവാരം, തൊഴിലില്ലായ്മ, പരിസ്ഥിതി നാശം തുടങ്ങി മാരകമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുന്നു ജനപ്പെരുപ്പം.  വായുവും  വെള്ളവും മലിനമായിക്കൊണ്ടിരിക്കുന്നു.  ഭാവി തലമുറയ്ക്കവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുനശിപ്പിക്കുന്ന നാം ഭാവിയെ മോഷ്ടിക്കുകയാണ്.  പണ്ട് മതിലുകളില്‍ കണ്ട 'നാം ഒന്ന് നമ്മുക്കൊന്ന്' എന്നപരസ്യവാചകം ഇന്നില്ല.  'നാം ഒന്ന് നമ്മുക്ക് രണ്ട് ' എന്നു  പറഞ്ഞാല്‍ പോലും ഇന്ന്  പലരുടെയും വിരോധം സമ്പാദിക്കേണ്ടിവരും.  സര്‍ക്കാരുകള്‍ വോട്ടുബാങ്കുകളെ ഭയന്ന്  ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപെടാതെ വാലും ചുരുട്ടിയിരിക്കുന്നു.  ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍ വേവലാതിപ്പെടുന്നത് അന്നന്നത്തെ അപ്പത്തെക്കുറിച്ചാണ്; പരിസ്ഥിതിപ്രശ്നങ്ങളോ ജനസംഖ്യയോ അവന്‍റെ ചിന്തയില്‍ വരുന്നില്ല.  സര്‍ക്കാരും മതസംഘടനകളും പറഞ്ഞു കൊടുക്കുന്നതും നിര്‍ദ്ദേശിക്കുന്നതുമാണ് ദൈനംദിന വേവലാതികള്‍ക്കപ്പുറത്തേക്കുള്ള അവന്‍റെ ചുരുക്കം ചിന്തകള്‍ക്ക് കാരണമാകുന്നത്.
പത്തുവര്‍ഷത്തെ ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധന  മതാടിസ്ഥാനത്തില്‍


2001 തൊട്ട് 2011വരെയുള്ള വളര്‍ച്ച   ശതമാനത്തില്‍ കൊടുത്തിരിക്കുന്നു അവസാനത്തെ കോളത്തില്‍.  മുസ്ലിങ്ങള്‍ 24.6% , ഹിന്ദുക്കള്‍ 16.8%  ക്രിസ്ത്യാനികള്‍ 15.5% എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക്.  നഗരങ്ങളിലേക്കാള്‍ ഗ്രാമങ്ങളില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതുപോലെ തന്നെയുള്ള പ്രതിഭാസമാണ് മതബോധനത്തിന്‍റെ ഭാഗമായി സന്താനോല്‍പ്പാദനം അധികമാകുന്നത്.  കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കിക്കുന്നതുപോലെ ജനസംഖ്യാ പെരുപ്പം തടയുന്നതിനുള്ള പ്രചാരണങ്ങള്‍ തുടങ്ങുന്നത്  ആരാധനാലയങ്ങളില്‍ നിന്നും രാഷ്ട്രീയസംഘടനാ യോഗങ്ങളില്‍ നിന്നുമാകണം.           

  കേരളവും ജനപ്പെരുപ്പവും


പത്തുവര്‍ഷത്തെ കേരളത്തിലെ ജനസംഖ്യാ വര്‍ദ്ധന ശതമാനത്തില്‍ 
ജില്ലകളിലെ ജനസംഖ്യാ വര്‍ദ്ധനവ്   
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ  കണക്കുകളും നിരാശപ്പെടുത്തുന്നതാണ്.  2001-2010 കാലയളവില്‍ മുസ്ലിങ്ങള്‍ കേരളത്തില്‍ നിലവിലെ എണ്ണത്തിനേക്കാള്‍ 1,009,630 കൂടുതലായി.  ഹിന്ദുക്കള്‍   399,043-ഉം ക്രിസ്ത്യാനികള്‍  83,842-ഉം അധികരിച്ചു.   ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പെടുത്താവുന്ന പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങള്‍ കേരളത്തിലില്ലെന്നു തന്നെ പറയാം.  എങ്കിലും ജനസംഖ്യാനിയന്ത്രണത്തിന്‍റെ കാര്യത്തില്‍  കേരളം ഒരു മാതൃകയല്ല.  മതമേലധ്യക്ഷന്‍മാരുടെ ഇടയലേഖനങ്ങള്‍ പരസ്യമായിതന്നെ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ശഠിക്കുന്നു.  യഥാര്‍ത്ഥ വളര്‍ച്ച ജനസംഖ്യാ വളര്‍ച്ചയാണെന്ന് കരുതുന്നു ചിലര്‍.  കൂടുതല്‍ കുഞ്ഞുങ്ങള്‍ പലര്‍ക്കും പുതിയ യുദ്ധതന്ത്രമാണ്.    

വോട്ടുബാങ്ക് രാഷ്ട്രീയവും രാജ്യ ഭാവിയും

ഇന്ത്യയില്‍ പാര്‍ടി ഏതാണെങ്കിലും തങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ പരിഗണിക്കുന്ന ഒന്നാമത്തെ കാര്യം മതവും ജാതിയുമത്രെ.  മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യുകയോ പറയുകയോ ഇല്ല.  ജനസംഖ്യാ നിയന്ത്രണം മതവിശ്വാസത്തിനെതിരാണ്.  കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ പറയുന്ന രാഷ്ട്രീയപാര്‍ടിയും സ്ഥാനാര്‍ത്ഥിയും തോല്‍ക്കുമെന്നുറപ്പ്.  പ്രതിരോധ കുത്തിവെയ്പ്പുപോലും വേണ്ടെന്നു പറയുന്നവര്‍  ഉള്ള നാട്ടില്‍ എങ്ങനെയാണ് കുടുംബാസൂത്രണം വേണമെന്ന് പറയുക.

ഡല്‍ഹിയില്‍ 1976-ലെ ഒരു വന്ധ്യംകരണ ശസ്ത്രക്രിയ  
സഞ്ജയ്‌ ഗാന്ധിയുടെ കുപ്രസിദ്ധമായ കുടുംബാസൂത്രണപദ്ധതി ഫലത്തില്‍ ജനസംഖ്യാനിയന്ത്രണം എന്ന ആശയത്തിന് ഒരു വില്ലന്‍ പ്രതിച്ഛായ നല്‍കുകയാണുണ്ടായത്.  അവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ  കുടുംബാസൂത്രണപദ്ധതി വിജയത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നതത്രെ ഇതില്‍നിന്നുള്ള പാഠം.  ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ചൈനയെ പോലെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല ഇവിടെ.  തീട്ടം ചുമക്കുന്നത് ഇന്ത്യയില്‍ നിയമംമൂലം നിരോധിച്ചത് 1993-ലാണ്.  അതിനും വളരെ മുന്‍പു തന്നെ ഉയര്‍ന്ന സാമൂഹ്യബോധം കാരണം കേരളത്തില്‍ ഇതു തനിയെ അപ്രത്യക്ഷമായിരുന്നു.  ഈ സാമൂഹ്യബോധമാണ് ഇന്ത്യയില്‍ ഉടനീളം ഇന്ന്  വേണ്ടത്.


2003-ല്‍ മുഖ്യമന്ത്രി മോഡി മുഖ്യമന്ത്രിയായിരിക്കെ 'നിര്‍മ' കമ്പനിക്കു കൊടുത്ത 300 ഏക്കര്‍ ചതുപ്പ് ഭൂമി സംരക്ഷിക്കുന്നതിനായി  ഗുജറാത്തിലെ 11,000 കര്‍ഷകര്‍ സ്വന്തം രക്തം കൊണ്ട് പരാതിയില്‍ കയ്യൊപ്പിട്ടു.  അയ്യായിരം പേര്‍  400 കിലോമീറ്റര്‍ നടന്നു പ്രതിഷേധിച്ചു.  പ്രകൃതിയുടെ നിലനില്‍പ്പ്‌ ഇവിടെ തങ്ങളുടെതന്നെ നിലനില്‍പ്പാണെന്ന തിരിച്ചറിവാണ് ഇതിനു കാരണമായത്‌.   മോഡിയുടെ തന്നെ പാര്‍ട്ടിയിലെ എം.എല്‍.എ. ആയിരുന്ന കനുഭായ് കല്‍സാരിയ ആയിരുന്നു ഈ സമരം നയിച്ചത്.   കല്‍സാരിയയുടെ ഈ ചങ്കൂറ്റമാണ് മതാനുയായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ജനസംഖ്യാനിയന്ത്രണത്തിന്‍റെ കാര്യത്തില്‍  വേണ്ടത്.  വളരുന്ന ജനസംഖ്യ വലിച്ചൂറ്റിക്കുടിക്കുന്നത് പ്രകൃതിയുടെ ജീവരക്തമാണ്.   


************  Labels

A. S. Byatt (1) Addison (5) ADJECTIVES (2) ADVERBS (1) Aeschylus (1) Agatha Christie (1) Agora (3) American Literature (6) Ann Radcliffe (3) Anthony Powell (1) APJ KALAM (1) Arianism (1) Aristotle (10) Athens (1) Avinash Jha (1) Bacon (2) Bakhtin Mikhail (3) Barthes (8) Becket (1) Ben Jonson (9) Bernard Shaw (4) BERTRAND RUSSEL (1) biography (1) Blake (1) Blogger's Corner (4) BOOK REVIEW (3) Books (3) Boswell (1) Brahman (1) Byzantium (1) CELTA (4) Charles Dickens (1) Charles Lamb (3) Charlotte Brontë (1) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (4) Cultural Materialism (1) Daffodils (1) Deconstruction (4) Derrida (3) Doctor Faustus (5) documentary (10) Dr.Johnson (8) Drama (21) Dryden (14) E. M. Forster (1) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) Emily Brontë (1) English Lit. Drama (24) English Lit. Essays (6) English Lit.Poetry (217) essays (1) Ethics (5) Evelyn Waugh (1) F.R Lewis (4) facts (1) FALLACY (1) Fanny Burney (1) Feminist criticism (10) Fielding (1) Ford Madox Ford (1) Frances Burney (3) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) George Eliot (1) GILLES DELEUZE (1) Gosson (1) Graham Greene (1) GRAMMAR (89) gramsci (1) Greek Mythology (17) GREENBLATT (1) HAROLD BLOOM (1) Harold Pinter (1) Hemmingway (2) Henry Fielding (1) Henry Green (1) Henry James (2) Hillis Miller (2) History (30) Holes (6) HOMI K. BHABHA (1) Hone Tuwhare (1) Horace (3) I.A.Richards (6) Ian McEwan (1) Indian linguistics (1) Indian Philosophy (8) Indian Writing in English (2) Iris Murdoch (1) Isms (3) James Joyce (1) Jane Austen (5) John Bunyan (2) John Clare (1) john Donne (1) John Osborne (1) John Rawls (1) Joseph Conrad (1) Journalism (1) Judaism (57) Kant (1) Keats (1) KERALA PSC/UPSC/BANK CLERK-PO/IFC English Grammar Exercise (85) Knut Hamsun (1) Kristeva (2) Lacan (3) Laurence Sterne (2) LINDA HUTCHEON (1) linguistics (4) linking phrases (1) linking words (1) LIONEL TRILLING (1) Literary criticism (194) literary terms (285) LOGIC (13) Longinus (4) Louis Sachar (6) LUCE IRIGARAY (1) lyric (1) Margaret Drabble (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Mass Communication (1) Matthew Arnold (13) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (4) Modernism (1) Monroe C.Beardsley (2) Moses (1) Mulla Nasrudin Stories (224) Muses (1) MY POEMS (17) Nachmanides (1) Narratology (1) New Criticism (2) Noel Coward (1) NORTHROP FRYE (1) Norwegian Literature (1) Novel (44) O'Brien (1) Objective Types (8) Oscar Wilde (2) OSHO TALES (3) Panini (1) Parthenon (1) Pat Barker (1) PAUL DE MAN (1) PAUL RICOEUR (1) Pericles (2) Petrarch (1) PHILOSOPHY (4) PHOTOS (58) PIERRE FÉLIX GUATTARI (1) Plato (7) Poetry (24) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Prometheus Bound (1) Psychoanalytic criticism (4) Psychology (3) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Religion (1) Richardson (1) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Salman Rushdie (1) Samuel Daniel (1) Samuel Pepys (1) Samuel Richardson (2) SANDRA GILBERT (1) SAT (2) Saussure (12) SCAM (1) Seamus Heaney (1) Shakespeare (158) Shelley (2) SHORT STORY (2) Showalter (9) Sidney (5) SIMONE DE BEAUVOIR (1) Sir Arthur Evans (1) Sir Walter Scott (3) SLAVOJ ZIZEK (1) SONNETS (159) Sophocles (1) spenser (3) St.Augustine (6) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (12) TED TALK (10) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) Thomas Hardy (1) Titan (1) Torah (1) tragedy (2) UGC-NET (10) Upanisads (1) Vedas (1) video (34) Virginia Woolf (2) Vocabulary test (228) W.B. Yeats (1) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) William Makepeace Thackeray (2) WOLFGANG ISER (1) Wordsworth (15) writers (1) writing skill (1) Zadie Smith (1) ആത്മീയത (1) എന്‍റെ കഥകള്‍ (5) കഥ (62) കാറുകൾ (1) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (7) ഭഗവത്‌ഗീതാ ധ്യാനം (1) മുല്ലാ നസറുദ്ദീൻ (53) സാഹിത്യ ലോകം (1)