SUBSCRIBE TO MY YOUTUBE CHANNEL

Search This Blog

01393--അവരിൽ ഒരാൾ (കഥ)


അവരിൽ ഒരാൾ

ഒരു വീട്ടിലാണ്‌ താമസമെങ്കിലും ഒരേ രൂപമാണെങ്കിലും മൂന്നുപേരുടെയും ജോലി വെവ്വേറെയാണ്‌. രാധന്‍റെ ജോലി പ്രേമിക്കുക. രമണന്‍റെ ജോലി പാചകം. സുഗതന്‍റെ ജോലി ശ്‌മശാനം സൂക്ഷിപ്പുക്കാരനായും. ഇവരുടെ ചെറിയ ജീവിതങ്ങളോട് മറ്റാരുടെയും പേരുകള്‍ ചേർത്തുവെക്കാൻ ഇന്നേവരെ തുനിഞ്ഞിട്ടില്ല ഇവർ. ആകാരവും സംസാരവും നോട്ടവും ചിരിയുംവരെ ഒരുപോലെ. ശവങ്ങളെ ദഹിപ്പിക്കുമ്പോൾ സുഗതന്‍ ചിരിക്കുന്നതുപോലെ പ്രേമത്തിന്റെ തീവ്രതയിൽ കാമുകിയെ രാധൻ ചുംബിക്കുന്നു. കാമുകിയെ രാധൻ സ്പര്‍ശിക്കുന്നതുപോലെ കറിയുടെ രുചിനോക്കുന്നു രമണൻ. ആരും അവർ രണ്ടുപേരെ ഒരുമിച്ചു പുറത്തു കണ്ടിട്ടില്ല. ആരെയും അവർ വീടിനുളളിലേക്ക്‌ ക്ഷണിക്കുകയോ പ്രവേശിപ്പിക്കുകയോ ചെയ്യാറുമില്ല.
രമണന്‍ അതിരാവിലെതന്നെ എഴുന്നേറ്റ്‌ പാചകം പൂർത്തിയാക്കുന്നു. ഒരു കുളികഴിഞ്ഞ്‌ സൈക്കിൾ ചവിട്ടി, ജോലി ചെയ്യുന്ന കുറച്ചുദൂരെയുളള ഹോട്ടലിലേക്ക്‌ യാത്ര. പത്തുമണിയുടെ പെൻഡുലം ഇരുട്ടിന്റെ പ്രായമറിയിച്ചുക്കഴിഞ്ഞ്‌ ഏറെ വൈകാതെ മടക്കം. ശ്‌മശാനത്തിലെത്താൻ ഇരുട്ട്‌ മാറുംമുമ്പ്‌ ആദ്യത്തെ ബസ്സിനുതന്നെ സുഗതന്‍ പൊതിച്ചോറും എടുത്ത്‌ യാത്രയാകുന്നു. ശ്‌മശാനത്തിന്റെ ഗേറ്റിനോടുചേർന്നുളള രണ്ടുമുറി കെട്ടിടത്തിൽ സുഗതന്‍ പകലുകൾ, ചതുരംഗം കളിച്ചും ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന തെണ്ടിപ്പട്ടികളോട്‌ സംസാരിച്ചും ചെലവിട്ടു. എട്ടുമണിയുടെ പ്രകാശമാനമായ ലോകത്തിലേക്ക്‌ പ്രേമിക്കാനായി രാധനും ഇറങ്ങുന്നതോടെ വാതിൽക്കൽ വലിയൊരു താഴ്‌ വീഴുന്നു. 
മൂന്നു പേരും തിരിച്ചെത്തുന്ന നേരം എന്നൊന്നില്ല. രാത്രികളും ചിലപ്പോൾ സുഗതന്‍ ശ്‌മശാനത്തിൽ ചെലവഴിക്കേണ്ടി വരുന്നു. കാമുകിയുമൊത്ത്‌ ദൂരങ്ങളിൽ രാധന്‍ പോയാൽ പിന്നെ മടങ്ങുന്നത്‌ കലണ്ടറിലെ അടുത്ത ചുവന്ന അക്കത്തിലായിരിക്കും. ഹോട്ടലിൽ പതിവു തെറ്റിക്കാനാകാത്തതു കൊണ്ടുമാത്രം രമണന്‍ എന്നും രാത്രിയിൽ മുറിക്കുളളിൽ ഉറങ്ങുന്നു. ഉണരുന്നു.
അവർക്ക്‌ ഒരസാധാരണ ദിവസമായിരുന്നു അത്‌. തലേന്നു രാത്രി ഒരു നേരമ്പോക്കിന്റെ പേരിൽ എടുത്ത തീരുമാനമനുസരിച്ച്‌ പാചകക്കാരൻ കാമുകനായി. കാമുകൻ ശ്‌മശാനം സൂക്ഷിപ്പുകാരന്റെയും ശ്‌മശാനം സൂക്ഷിപ്പുകാരൻ പാചകക്കാരന്റെയും അഭിനയഭാഗം ഏറ്റെടുത്തു. വസ്‌ത്രധാരണത്തിലെ വിഷമതകൾ ഒഴിച്ചാൽ അവരുടെ അന്നത്തെ പ്രഭാതം ഉന്മേഷകരമായിരുന്നു.  രമണനു കാലുറകളും മറ്റും ദിശകൾ മാറ്റി പ്രയോഗിച്ചു നോക്കേണ്ടിവന്നു ഒടുവിൽ ഒരു തീരുമാനത്തിലെത്താൻ. ശ്‌മശാനം സൂക്ഷിപ്പുകാരന്റെ നിറംമങ്ങിയ യൂനിഫോം ഇത്രയ്‌ക്കും അസുഖകരമായിരിക്കുമെന്ന്‌ രാധന്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല. കട്ടികൂടിയ തന്റെ യൂനിഫോമിൽ നിന്നും മാറി സാധാരണക്കാരന്റെ കൈലിയിലും അരക്കൈയൻ കുപ്പായത്തിലും ഹോട്ടലിലേക്ക്‌ സൈക്കിൾ ചവിട്ടേണ്ടി വന്നപ്പോൾ സുഗതനുമുണ്ടായിരുന്നു വിമ്മിട്ടം.
ഹോട്ടലിലെത്തിയ സുഗതന്‍ പറഞ്ഞുറപ്പിച്ചതുപ്രകാരം കാര്യങ്ങൾ ചെയ്‌തു തുടങ്ങി. കൈവിരലുകളിൽ കുമിളകൾ പൊന്തി. കണ്ണുനിറഞ്ഞു. പുകയിൽ ശ്വാസം മുട്ടി ചിലനേരങ്ങളിൽ ഏറെ ചുമച്ചു. ഹോട്ടലിൽ ആദ്യം ഇരുന്നവർ തന്നെ പെട്ടെന്നു കൈകഴുകി എഴുന്നേറ്റു. പണപ്പെട്ടിക്കുപിന്നിലെ മുതലാളിക്കുനേരെ അസഭ്യവാക്കുകൾ വർഷിച്ചുകൊണ്ട്‌ ഒരു തടിയൻ പണം കൊടുക്കാതെ ഇറങ്ങിപോയി. വാഗ്വാദം. ചിലർ കൈയോങ്ങി. ആസ്‌തമയുടെ ശല്യമുളള ഉടമസ്ഥൻ ചുവന്ന കണ്ണുകളുമായി അടുക്കളയിലെത്തി സുഗതനെ തുറിച്ചുനോക്കി ഇപ്പോൾ.. ഇപ്പോൾതന്നെ…” എന്നു പുറത്തേക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരുന്നു. അടുക്കളയുടെ പുകപിടിച്ചവാതിൽ തളളിതുറന്ന്‌ പുറത്തിറങ്ങി സുഗത ന്‍. ദുഃഖം തോന്നി രമണനു ജോലി നഷ്‌ടമായല്ലോ എന്നാലോചിച്ച്‌. താൻ നിമിത്തം ഒരാൾ കഷ്‌ടപ്പെടുന്നത്‌ സുഗതനു ഏറ്റവും വേദനയുളവാക്കുന്ന കാര്യങ്ങളിലൊന്നായിരുന്നു. ശ്‌മശാനത്തിൽ ആരും ആരോടും ദേഷ്യപ്പെടാറില്ല എന്ന കാര്യം ഇവർക്കാര്‌ പറഞ്ഞുകൊടുക്കും? അതു ചിന്തിച്ച്, തനിക്കുപിന്നിൽ വിഷ്‌ണരായി നിന്നിരുന്ന അപ്പുവിനെയും കണാരനെയും തിരിഞ്ഞുനോക്കാതെ, സുഗതന്‍ സൈക്കിൾ ആഞ്ഞുചവിട്ടി.
എത്തിച്ചേരേണ്ട സ്ഥലവും പെൺകുട്ടിയുടെ ഫോട്ടോയും കൈവശമുണ്ടായിരുന്നതുകൊണ്ട്‌ രമണന് അവളെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഇന്നുവരെ അറിയാത്തൊരാത്മാവിനെ പെട്ടെന്നു കയറി പുണരുക വലിയ പ്രയാസമായി തോന്നി. അവൾ ചിരിച്ചു. അപരിചിതത്വപ്രദർശനം വലിയ മണ്ടത്തരമാണെന്നു തീരുമാനിച്ച്‌ രമണനും പുഞ്ചിരിച്ചു. അവൾ അവന്റെ കൈയും കോർത്തുപിടിച്ചുകൊണ്ട്‌ വീട്ടിലേക്ക്‌ നടന്നു. എന്തോ കാരണത്താൽ ആളൊഴിഞ്ഞുപോയ വീട്ടിൽ ഇരിക്കുമ്പോൾ അവൾ വാതോരാതെ സംസാരിച്ചു. പൂക്കളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും. വീട്ടുകാരുടെ ചതുരംഗം കളിയെക്കുറിച്ച്‌. അതിൽ നഷ്‌ടം എന്നും അവൾക്കാണെന്ന സത്യം. അങ്ങനെ ചിലവേളകളിൽ കണ്ണുനിറഞ്ഞ്‌ മുഖം തുടുത്ത്‌ അവൾ സംസാരിച്ചു. ഒടുവിൽ അവൾ നമ്മുക്കൊരുമിച്ചു മരിക്കാമെന്നുപറഞ്ഞപ്പോൾ രമണന്‍ ഞെട്ടി. ചുവരിലെ സൂര്യകാന്തി അയാളുടെ തലയ്‌ക്കുളളിൽ പെറ്റുപെരുകി. അവളുടെ പിന്നാലെ രമണനും അടുക്കളയിലേക്കു നടന്നു. അവനിലെ പാചകക്കാരൻ ഉൻമേഷത്തോടെ ഉണർന്നു. ഒരു മണിക്കൂറും വിയർപ്പും പൊടിഞ്ഞപ്പോൾ മേശമേൽ കൈയൂന്നാൻ ഇടമില്ലാത്തവണ്ണം വിഭവങ്ങൾ നിറഞ്ഞു. പക്ഷേ, സദ്യകഴിഞ്ഞ്‌ നമ്മൾ മരിക്കുകയാണെന്നു അവൾ വിഷം കണ്ണുകളിൽ നിറച്ച മുഖവുമായി പറഞ്ഞപ്പോൾ രമണ ന്‍ രാധനെ ഓർമ്മിച്ചു. തലേന്നത്തെ നേരമ്പോക്ക്‌ അവൻ മനഃപൂർവ്വം തുടങ്ങിവച്ചതായിരുന്നല്ലോ എന്ന്‌ അമ്പരപ്പോടെയും അതിലേറെ സങ്കടത്തോടെയും കണ്ടെത്തി. ഒടുവിൽ അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ച്‌ ആദ്യമായി പ്രണയസുഖം അറിഞ്ഞപ്പോൾ മരിക്കുന്ന ആ നിമിഷത്തിലും മനസ്സിൽ അവൻ 'കാമുകനു' നന്ദി പറഞ്ഞു.
വൈകുന്നതുവരെ ഒരൊറ്റ ശവത്തെപോലും കാണാതെ ശ്‌മശാനത്തിൽ ഉറക്കം തൂങ്ങുകയായിരുന്നു രാധന്‍. വൈകിയെത്തിയ രണ്ടുശവങ്ങളെ ദഹിപ്പിക്കാൻ ഒരുക്കം കൂട്ടുന്നതിനിടയിൽ അയാള്‍   കണ്ണാടിയിൽ മരണം കണ്ടലെന്നപോലെ ഞെട്ടി. വീണ്ടും കണ്ണടച്ചു തുറന്നപ്പോഴാണ്‌ രമണന്‍റെ കരിവാളിച്ച മുഖം ശവപ്പെട്ടിയിൽ ഒതുങ്ങിക്കിടക്കുന്നത്‌ കണ്ടത്‌. താൻ ഇതറിഞ്ഞിരുന്നതാണല്ലോ എന്ന കുറ്റബോധം നിഴലുകളുടെ ഓളങ്ങൾക്കിടയിൽ ഒരു തിളക്കമായി ഉയർന്നു. മരിക്കാനായി താനും അവളും തെരഞ്ഞെടുത്ത ദിവസം! പാതകം ചെയ്‌തിട്ടു താൻ അവരെ ദഹിപ്പിക്കുകയാണല്ലോ എന്ന ചിന്ത മനസ്സിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. മരിച്ചവർ ആരോടും ഒന്നും പറയാത്തിടത്തോളം കാലം ഈ ആത്മഹത്യകൾക്ക്‌ താൻ ഒരുവിധത്തിലും കാരണക്കാരനാകില്ല എന്നയാൾ ഉറപ്പിച്ചു. തലയോട്ടികൾ പൊട്ടുന്ന ഒച്ചകേട്ടനേരം 'കാമുകന്‍' മരിച്ചുപോയല്ലോ എന്നാലോചിച്ച്‌ അയാൾക്ക്‌ ഖേദം തോന്നി.
ശ്‌മശാനത്തിൽ നിന്നു രാധന്‍  മടങ്ങിയെത്തിയപ്പോൾ മുറിക്കുളളിൽ സുഗതന്‍ ഉറക്കമായിരുന്നു. ഉണർന്ന ഉടനെ അയാള്‍ ഹോട്ടൽ ജോലി നഷ്‌ടപ്പെട്ട കാര്യം പറഞ്ഞു. അതു സാരമില്ലെന്നും വേറേ ഹോട്ടലുകൾ ധാരാളമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ രാധന്‍ യൂനിഫോം ഊരി നിലത്തെറിഞ്ഞു. അടുത്ത നാൾമുതൽ അവരവരുടെ ജോലി അവരവർക്കെന്ന നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന കാര്യം ഒന്നുകൂടി ഉറക്കെ പറഞ്ഞുകൊണ്ട്‌ അയാൾ കുളിമുറിയിലേക്കു പോയി. താൻ ചെയ്‌തു കൊണ്ടിരുന്ന പതിവുജോലി ഒരു ദിവസത്തേക്ക്‌ ചെയ്‌ത സുഹൃത്തിനോട്‌ സുഗതന്‍ പുറത്തുനിന്നു വിളിച്ചുചോദിച്ചു, ശ്‌മശാനത്തിലെ അനുഭവങ്ങളെക്കുറിച്ച്‌. ’, എന്നു പറഞ്ഞുകൊണ്ട്‌ രാധന്‍ കുളി തുടർന്നു. കാമുകനാകാൻ പുറപ്പെട്ട രമണനെ കാണാതെ പരിഭ്രമിച്ച സുഗതന്‍ അന്വേഷിച്ചു പോകാൻ ഒരുമ്പെട്ടെങ്കിലും 'ആദ്യമായി അറിയുന്ന ഗന്ധത്തിൽ മയങ്ങി രമണനെവിടെയെങ്കിലും  ആർക്കെങ്കിലുമൊപ്പം ചുറ്റുന്നുണ്ടാകാം' എന്നുപറഞ്ഞ് രാധന്‍ അതുതടഞ്ഞു.
രാത്രിയിൽ രാധന്‍ ഉണർന്നുകിടന്ന്‌ ചിന്തിച്ചു. കാമുകിമാർക്ക്‌ ഇന്നു താനൊരു ഓർമ്മയായി മാറിയിരിക്കുന്നു. അവരുടെ ചെലവിൽ ഭക്ഷണവും സിനിമയും ഇനിയില്ല. അവരിൽ നല്ലവർ തന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നുണ്ടാകാം. ഇനി ഇവിടെ ജീവിക്കാൻ ഒരു ജോലി വേണം. പണി അന്വേഷിക്കുന്നവർ കുറ്റവാളികളാണ്‌. എല്ലാവരുടെയും കണ്ണുകൾ അതാണ്‌ പറയുന്നത്‌. പ്രേമിക്കുകയല്ലാതെ ജീവിതത്തിൽ ചെയ്‌തിട്ടുളള ഒരേയൊരു പണി ശ്‌മശാനം സൂക്ഷിപ്പുക്കാരന്റേതാണ്‌. അതും ഒരു ദിവസം മാത്രം. മനുഷ്യരെ കാണുകയും അവരുടെ ബഹളം കോൾക്കുകയും വേണ്ട. വല്ലപ്പോഴും വരുന്നവർ തന്നെ നിശ്ശബ്‌ദരാണ്‌. അവർ ഒന്നും ആവശ്യപ്പെടാറില്ല. ചോദ്യങ്ങൾ ചോദിക്കില്ല. നീണ്ടുനിവർന്നു കിടക്കും. ഒരുദിവസം കൊണ്ടുതന്നെ പ്രിയമായ ജോലി. പക്ഷേ, നാളെമുതൽ പഴയതുപോലെ സുഗതന്‍ ശ്‌മശാനം സൂക്ഷിപ്പുക്കാരന്റെ യൂനിഫോമണിഞ്ഞ്‌ ബസ്‌ കയറിപോകും. അതിനനുവദിക്കരുത്‌. രാധന്‍റെ തലയ്‌ക്കുപിന്നിൽ ഒരു പെരുപ്പനുഭവപ്പെട്ടു. അതുവരെ അടക്കിവച്ചിരുന്ന പലരോടുമുളള ക്രോധം തിരയടിച്ചുയർന്നു. ലൈറ്റിട്ട്‌ ഉറങ്ങിക്കിടന്നിരുന്ന സുഗതന്‍റെ മുഖം അയാൾ ഒരുനിമിഷം നോക്കിനിന്നു. ഗാഢനിദ്ര. ആ നിദ്രയിൽ നിന്നും പുറത്തിറങ്ങിവന്ന സ്വപ്‌നത്തിലെ കഥാപാത്രമാണ്‌ താനെന്ന്‌ രാധനു തോന്നി. പിന്നെ അയാളുടെ നെഞ്ചിൽ അമർന്നിരുന്ന്‌ പിടച്ചിലുകളെ നിഷ്‌ഫലമാക്കുകയും ഒരു തലയണകൊണ്ട്‌ മുഖമമർത്തുകയും ചെയ്‌തു. എല്ലാ ചലനവും നിലച്ചിട്ടും അയാൾ ഏറെനേരം അങ്ങനെ നിലകൊണ്ടു. കുറെകഴിഞ്ഞ്‌ അനക്കമില്ലാത്ത സുഗതന്‍റെ അടുത്തുകിടന്ന്‌ ജീവനുളള രാധന്‍ ഉറങ്ങി.
അടുത്തദിവസം തന്റേതെല്ലാം എടുത്തുകെട്ടി ആരെങ്കിലും കാണുന്നതിനുമുമ്പേ രാധന്‍ ശ്‌മശാനത്തിലേക്ക്‌ തിരിച്ചു. അവിടെ തനിക്കവകാശപ്പെട്ട മുറിയിൽ അവവെച്ച്‌ ശവങ്ങളെയും കാത്തിരുന്നു. സുഗതന്‍റെ ശവം വൈകിയാണെത്തിയത്‌. അയാളുടെ തലയോട്ടി ചിതയ്‌ക്കുളളിൽ പൊട്ടിത്തകർന്നു. 'ശ്‌മശാനം സൂക്ഷിപ്പുകാരൻ' ഇനിയും മരിച്ചിട്ടില്ലല്ലോയെന്നു രാധന്‍ പിറുപിറുത്തു. ചിതയുടെ കനലുകൾ നോക്കി അയാള്‍ നിർവ്വികാരനായി ഇരുന്നു.


Labels

A. S. Byatt (1) Addison (5) ADJECTIVES (2) ADVERBS (1) Aeschylus (1) Agatha Christie (1) Agora (3) American Literature (6) Ann Radcliffe (3) Anthony Powell (1) APJ KALAM (1) Arianism (1) Aristotle (10) Athens (1) Avinash Jha (1) Bacon (2) Bakhtin Mikhail (3) Barthes (8) Becket (1) Ben Jonson (9) Bernard Shaw (4) BERTRAND RUSSEL (1) biography (1) Blake (1) Blogger's Corner (4) BOOK REVIEW (3) Books (3) Boswell (1) Brahman (1) Byzantium (1) CELTA (4) Charles Dickens (1) Charles Lamb (3) Charlotte Brontë (1) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (4) Cultural Materialism (1) Daffodils (1) Deconstruction (4) Derrida (3) Doctor Faustus (5) documentary (10) Dr.Johnson (8) Drama (21) Dryden (14) E. M. Forster (1) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) Emily Brontë (1) English Lit. Drama (24) English Lit. Essays (6) English Lit.Poetry (217) essays (1) Ethics (5) Evelyn Waugh (1) F.R Lewis (4) facts (1) FALLACY (1) Fanny Burney (1) Feminist criticism (10) Fielding (1) Ford Madox Ford (1) Frances Burney (3) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) George Eliot (1) GILLES DELEUZE (1) Gosson (1) Graham Greene (1) GRAMMAR (89) gramsci (1) Greek Mythology (17) GREENBLATT (1) HAROLD BLOOM (1) Harold Pinter (1) Hemmingway (2) Henry Fielding (1) Henry Green (1) Henry James (2) Hillis Miller (2) History (30) Holes (6) HOMI K. BHABHA (1) Hone Tuwhare (1) Horace (3) I.A.Richards (6) Ian McEwan (1) Indian linguistics (1) Indian Philosophy (8) Indian Writing in English (2) Iris Murdoch (1) Isms (3) James Joyce (1) Jane Austen (5) John Bunyan (2) John Clare (1) john Donne (1) John Osborne (1) John Rawls (1) Joseph Conrad (1) Journalism (1) Judaism (57) Kant (1) Keats (1) KERALA PSC/UPSC/BANK CLERK-PO/IFC English Grammar Exercise (85) Knut Hamsun (1) Kristeva (2) Lacan (3) Laurence Sterne (2) LINDA HUTCHEON (1) linguistics (4) linking phrases (1) linking words (1) LIONEL TRILLING (1) Literary criticism (194) literary terms (285) LOGIC (13) Longinus (4) Louis Sachar (6) LUCE IRIGARAY (1) lyric (1) Margaret Drabble (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Mass Communication (1) Matthew Arnold (13) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (4) Modernism (1) Monroe C.Beardsley (2) Moses (1) Mulla Nasrudin Stories (224) Muses (1) MY POEMS (17) Nachmanides (1) Narratology (1) New Criticism (2) Noel Coward (1) NORTHROP FRYE (1) Norwegian Literature (1) Novel (44) O'Brien (1) Objective Types (8) Oscar Wilde (2) OSHO TALES (3) Panini (1) Parthenon (1) Pat Barker (1) PAUL DE MAN (1) PAUL RICOEUR (1) Pericles (2) Petrarch (1) PHILOSOPHY (4) PHOTOS (58) PIERRE FÉLIX GUATTARI (1) Plato (7) Poetry (24) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Prometheus Bound (1) Psychoanalytic criticism (4) Psychology (3) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Religion (1) Richardson (1) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Salman Rushdie (1) Samuel Daniel (1) Samuel Pepys (1) Samuel Richardson (2) SANDRA GILBERT (1) SAT (2) Saussure (12) SCAM (1) Seamus Heaney (1) Shakespeare (158) Shelley (2) SHORT STORY (2) Showalter (9) Sidney (5) SIMONE DE BEAUVOIR (1) Sir Arthur Evans (1) Sir Walter Scott (3) SLAVOJ ZIZEK (1) SONNETS (159) Sophocles (1) spenser (3) St.Augustine (6) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (12) TED TALK (10) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) Thomas Hardy (1) Titan (1) Torah (1) tragedy (2) UGC-NET (10) Upanisads (1) Vedas (1) video (34) Virginia Woolf (2) Vocabulary test (228) W.B. Yeats (1) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) William Makepeace Thackeray (2) WOLFGANG ISER (1) Wordsworth (15) writers (1) writing skill (1) Zadie Smith (1) ആത്മീയത (1) എന്‍റെ കഥകള്‍ (5) കഥ (62) കാറുകൾ (1) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (7) ഭഗവത്‌ഗീതാ ധ്യാനം (1) മുല്ലാ നസറുദ്ദീൻ (53) സാഹിത്യ ലോകം (1)